ന്യൂദല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. ഇരു മന്ത്രിമാരും രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം അവലോകനം ചെയ്തു. 2020 ജൂണില്‍, ഉഭയ കക്ഷി ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് കൂടുതല്‍ ഗതിവേഗം കൈവരിച്ചതായി ഇരു മന്ത്രിമാരും അഭിപ്രായപ്പെട്ടു. മലബാര്‍ അഭ്യാസ പ്രകടനത്തില്‍ ഓസ്‌ട്രേലിയയുടെ പങ്കാളിത്തം, വര്‍ദ്ധിച്ച സഹകരണത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
സായുധ സേനകള്‍ തമ്മിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഇരുപക്ഷവും പ്രതിബദ്ധത പ്രകടിപ്പിച്ചു. സംഭാഷണത്തിനിടെ, രണ്ട് മന്ത്രിമാരും ‘2 + 2 മന്ത്രിതല സംഭാഷണം’ എത്രയും വേഗം വിളിച്ചുകൂട്ടാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് നല്‍കിയ സഹായത്തിന് രാജ്‌നാഥ് സിംഗ് ഓസ്‌ട്രേലിയക്ക് നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: