ന്യൂദല്‍ഹി : കോവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഡിസംബറോടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഘട്ടം ഘട്ടമായിട്ടായിട്ടായിരിക്കും സംസ്ഥാനങ്ങളിലെ ലോക്ഡൗണ്‍ പിന്‍വലിക്കുക. ദല്‍ഹിയില്‍ ആരോഗ്യ മന്ത്രാലത്തിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മെയ് ഏഴ് മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് തുടരുന്നുണ്ട്. മെയ് 28 മുതല്‍ പ്രതിദിനം രണ്ടു ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.
കോവിഡ് കേസുകള്‍ കുറയുന്നത് പ്രകാരം നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി കുറച്ച് ഡിസംബറില്‍ സമ്പൂര്‍ണ്ണമായി ലോക്ഡൗണ്‍ ഒഴിവാക്കാനാണ് തീരുമാനം. അതേസമയം കോവിഷീല്‍ഡ് വാക്സിനുകളുടെ ഷെഡ്യൂളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും രണ്ടു ഡോസ് വാക്സിന് നിര്‍ബന്ധമായും നിലവില്‍ എടുക്കണമെന്നും അഗര്‍വാള്‍ പറഞ്ഞു. രണ്ടു ഡോസും ഒരേ വാക്സിന് തന്നെ എടുക്കണമെന്നാണ് പ്രോട്ടോക്കോള്‍. വാക്സിനുകള്‍ ഇടകലര്‍ത്തി എടുക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ഗവേഷണം നടന്നുവരികയാണ്. അതിന്റെ പോസിറ്റീവ് ഫല സാധ്യത വിശ്വസനീയമാണെങ്കിലും അത് തെളിയിക്കപ്പെടാത്തതിനാല്‍ തീരുമാനമെടുത്തിട്ടില്ല.
രാജ്യത്ത് വാക്സിന് ക്ഷാമം ഇല്ലെന്നും ജൂലൈയോടെ ഒരു ദിവസം ഒരു കോടി വാക്സിന് നല്‍കും. കോവിഡ് പരിശോധനയും വാക്സിന് വിതരണവും രാജ്യത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂലൈ പകുതിയോടെയോ ഓഗ്സ്റ്റ് ആകുമ്പോഴേക്കോ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് നല്‍കാനുള്ള വാക്സിന് ഡോസുകള്‍ ലഭ്യമാകും. ഡിസംബറോടെ മുഴുവന്‍ പേര്‍ക്കും വാക്സിന് നല്കാന് സാധിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്.
രാജ്യത്ത് ഇതുവരെ 21.60 കോടി വാക്സിന് ഡോസുകളാണ് വിതരണം ചെയ്തത്. ഇതില്‍ 1.67 കോടി ഡോസ് ആരോഗ്യ പ്രവര്‍ത്തര്‍ക്കാണ് നല്‍കിയത്. 2.42 കോടി കോവിഡ് മുന്‍നിര പോരാളികള്‍ക്ക്, 15.48 കോടി ഡോസ് 45 വയസിന് മുകളിലുള്ളവര്‍ക്ക്, 18നും 44 വയസിനും ഇടയിലുള്ളവര്‍ക്കുമായി 2.03 ഡോസ് വാക്സിനും വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: