മുംബൈ: കൊവിഡ് ചികിത്സയ്ക്കും ആരോഗ്യ അടിസ്ഥാന വികസനത്തിനും വായ്പ നല്‍കാനുള്ള പദ്ധതിയുമായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍. ചികിത്സയ്ക്കായി 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വ്യക്തിഗത വായ്പയായി നല്‍കുക. ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, പതോളജി ലാബുകള്‍ തുടങ്ങിയവയ്ക്ക് വായ്പകള്‍ നല്‍കും.
മെട്രോ നഗരങ്ങളില്‍ പരമാവധി 100 കോടിയും ടയര്‍-1 നഗരങ്ങളില്‍ 20 കോടിയും ടയര്‍-2 മുതല്‍ ടയര്‍ നാല് വരെയുള്ള നഗരങ്ങളില്‍ പത്തു കോടി രൂപ വരെയുമാണ് വായ്പ അനുവദിക്കുക. പത്തു വര്‍ഷ കാലാവധിയിലുള്ളതാണ് ഈ വായ്പകള്‍. എസ്ബിഐ ചെയര്മാന് ദിനേശ് ഖാരയും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് ചെയര്മാന് രാജ് കിരണ്‍ റായ്യും ചേര്‍ന്നാണ് പദ്ധതി പ്രഖ്യപിച്ചത്.
കൊവിഡ് വായ്പയില്‍ പണലഭ്യതയനുസരിച്ച് ഓരോ ബാങ്കിലും പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകും. എസ്ബിഐ യില്‍ 8.5 ശതമാനമായിരിക്കും പലിശ നിരക്കെന്ന് ദിനേശ് ഖാര പറഞ്ഞു. അഞ്ചു വര്‍ഷമാണ് വായ്പാ കാലാവധി. കൊവിഡ് വായ്പകള്‍ക്ക് മുന്‍ഗണനാ വായ്പകളുടെ പരിഗണന ലഭിക്കുമെന്ന് രാജ് കിരണ്‍ റായ് അറിയിച്ചു. കൊവിഡ് ചികിത്സയ്ക്കായി നല്കുന്ന വായ്പകള്‍ക്ക് സാധാരണയിലും കുറഞ്ഞ നിരക്കിലുള്ള പലിശയായിരിക്കും ബാധകം.
ആരോഗ്യ മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി സ്കീമില്‍ (ഇസിഎല്‍ജിഎസ്) ഉള്‍പ്പെടുത്തി ആശുപത്രികള്‍ക്കും നഴ്സിങ് ഹോമുകള്‍ക്കും ഓക്സിജന്‍ പ്ലാന്റും വൈദ്യുതി ബാക്കപ്പ് സംവിധാനവും ഒരുക്കുന്നതിന് രണ്ടു കോടി രൂപവരെ അടിയന്തര ബിസിനസ് വായ്പയായി അനുവദിക്കും. 7.5 ശതമാനം നിരക്കിലുള്ള ഈ വായ്പ അഞ്ചു വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: