മുംബൈ: ഒരിയ്ക്കല്‍ നിര്‍ത്തിവെച്ചിരുന്ന 98 രൂപയുടെ പ്രീപെയ്ഡ് റീ ചാര്‍ജ്ജ് പ്ലാനുമായി റിലയന്‍സ് ജിയോ വീണ്ടും.
14 ദിവസത്തെ വാലിഡിറ്റിയാണ് 98 രൂപയുടെ കാര്‍ഡ് നല്‍കുക. നേരത്തെ 129 രൂപയായിരുന്നു ഏറ്റവും ചെറിയ റീചാര്‍ജ്ജ് തുക.
98 രൂപയുടെ റീചാര്‍ജ്ജില്‍ 14 ദിവസം ഒന്നര ജിബി വീതം ഉപയോഗിക്കാം. ജിയോ ആപുകളായ ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ് എന്നിവയും ലഭിക്കും. കുറഞ്ഞ തുകയ്ക്ക് റീചാര്‍ജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ അനുഗ്രഹമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: