കോഴിക്കോട്: യോഗ്യതയില്ലാത്ത യൂണിയന് നേതാവിനെ പ്രധാന അധ്യാപകനായി നിയമിക്കണമെന്ന സിപിഎമ്മിന്റെ വാശിയില്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് പ്രൈമറി വിദ്യാലയങ്ങള്‍ക്ക് നാഥനില്ലാതായി. പ്രവേശനോത്സവം കേമമായി സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് വിരമിക്കുന്നതടക്കമുള്ള പ്രധാന അധ്യാപകരുടെ കണക്കെടുത്താല്‍ സംസ്ഥാനത്തെ പകുതിയിലധികം പ്രൈമറി വിദ്യാലയങ്ങള്‍ക്കും തലവനുണ്ടാവില്ല. വകുപ്പുതല പരീക്ഷകള്‍ വിജയിച്ചവരെ മാത്രമേ പ്രധാന അധ്യാപകരാക്കാന്‍ പാടുള്ളൂവെന്ന വിദ്യാഭ്യാസ നിയമത്തിലെയും കോടതിവിധികളുടെയും നിബന്ധനകളെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
സിപിഎം അനുകൂല യൂണിയന്റെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ക്ക് പ്രധാന അധ്യാപകനാകാനുള്ള യോഗ്യതകളുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പ്രമോഷന് മരവിപ്പിച്ചു നിര്‍ത്തിയത്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ 947 പ്രൈമറി വിദ്യാലയങ്ങളില്‍ ഹെഡ്മാസ്റ്റര്മാര് ഉണ്ടായിരുന്നില്ല. നാളെ വിരമിക്കുന്നവരുടെ എണ്ണം കൂടി എടുത്താല്‍ ആകെയുള്ള 3716 പ്രൈമറി വിദ്യാലയങ്ങളില്‍ പകുതിയിലധികവും ഹെഡ്മാസ്റ്റര്മാര് ഇല്ലാതെയാണ് പ്രവേശനോത്സവം നടത്തേണ്ടി വരിക.
ഓണ്‍ലൈന്‍ ക്ലാസുകള്‍, പ്രവേശനോത്സവം തുടങ്ങി വിദ്യാലയ സംബന്ധിയായ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല പ്രധാന അധ്യാപകര്‍ക്കാണ്. ഔപചാരിക ക്ലാസ് റൂം പഠനം അനന്തമായി നീളുകയും പഠനം ഓണ്‍ലൈനായി തുടരുകയും ചെയ്യുമ്പോള്‍ വിദ്യാലയങ്ങള്‍ക്ക് പ്രധാന അധ്യാപകരില്ലാത്തത് ഏറെ തടസ്സങ്ങള്‍ സൃഷ്ടിക്കും. 2020 ജനുവരി 26ന് കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിന്യായത്തില്‍ വകുപ്പുതല പരീക്ഷകള്‍ വിജയിച്ചവരെ മാത്രമേ പ്രധാന അധ്യാപകരായി നിയമിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവിട്ടിരുന്നു. യോഗ്യതയില്ലാതെ നിയമിക്കപ്പെട്ടവരെ തരംതാഴ്ത്തണമെന്ന സുപ്രധാന നിര്‍ദേശവും വിധിയിലുണ്ടായിരുന്നു. എന്നാല്‍ വിധി നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ തയാറായില്ല. അടിസ്ഥാന യോഗ്യതയില്ലാതെ പ്രമോഷന് ലഭിച്ച അധ്യാപകര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. എന്നാല്‍, സ്റ്റാറ്റസ്കോ നിലനി
ര്ത്താനായിരുന്നു കോടതിയുടെ വിധി. കേരള വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തി നിയമനം നടത്താനുള്ള സര്‍ക്കാറിന്റെ നീക്കവും പരാജയപ്പെട്ടു. കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍, ഭേദഗതി സ്റ്റേ ചെയ്യുകയായിരുന്നു. പരീക്ഷ പാസായവരെ നിയമിക്കുന്നതിന് സര്‍ക്കാരിന് കോടതി വിധിയോ സ്റ്റേയോ തടസ്സമല്ല. വിരമിക്കല്‍ ഒഴിവിലേക്ക് ടെസ്റ്റ് യോഗ്യതയുള്ളവരെ സ്ഥാനക്കയറ്റം നല്‍കുന്നതിന് സുപ്രീം
കോടതി വിധി തടസ്സമല്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ല. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ നിയമിക്കുന്നതിന് വേണ്ടിയാണ് പ്രൈമറി വിദ്യാലയങ്ങളുടെ നടത്തിപ്പ് സര്‍ക്കാര്‍ അവതാളത്തിലാക്കിയിരിക്കുന്നത്.
അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്താരംഭിച്ച നിയമ നടപടികളാണ് അവസാനമില്ലാതെ തുടരുന്നത്. യോഗ്യതയുള്ള അധ്യാപകരെ നിയമിച്ച് നിലവിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ കോടതി വിധികളൊന്നും തടസ്സമല്ലെന്ന് കേരള ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ആനന്ദ് പറഞ്ഞു. സിപിഎം, കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനകള്‍ വകുപ്പുതല പരീക്ഷകള്‍ പാസാകാത്ത അധ്യാപകരെയും സീനിയോറിറ്റി പരിഗണിച്ച് പ്രധാന അധ്യാപകരാക്കണമെന്ന നിലപാടുള്ളവരാണ്. എന്‍ടിയു മാത്രമാണ് യോഗ്യതയുള്ളവരെ മാത്രം നിയമിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: