മസ്‌കറ്റ്: ഒമാനിലെ വിവിധ സ്‌കൂളുകളില്‍ പ്രവാസി അധ്യാപകരെ നീക്കി സ്വദേശികളെ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രാലം തീരുമാനിച്ചു. രാജ്യത്തെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന 2,700 ലധികം പ്രവാസി അധ്യാപകര്‍ക്ക് പകരമാണ് സ്വദേശികളെ നിയമിക്കുക.
പുതിയ അധ്യയന വര്‍ഷം മുതലാണ് നിയമനം നടപ്പിലാക്കും. യോഗ്യത പരീക്ഷയില്‍ വിജയിച്ച 2,733 ഒമാനി പൗരന്മാര്‍ക്ക് ഇതുവഴി ജോലി ലഭിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂലൈയ്‌ക്ക് മുമ്പായി നിയമനം ലഭിക്കുന്നവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കും.
ഈ വര്‍ഷം 32,000 ഒമാന്‍ പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: