ന്യൂഡൽഹി : കോവിഷീല്‍ഡ് വാക്‌സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍വരെ ജൂണില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സര്‍ക്കാരിനെ അറിയിച്ചു.
മെയ് മാസത്തിലെ ഉത്പാദനശേഷിയായ 6.5 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ജൂണിൽ ഉത്പാദനം 10 കോടി ഡോസുകളായി വര്‍ധിപ്പിക്കാൻ കഴിയുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ” സിറം ഇൻസ്റ്റിറ്റ്യൂട്ട് – സർക്കാർ റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് കത്തിൽ പറഞ്ഞു.
വാക്‌സിന്‍ വിഷയത്തില്‍ ആത്മനിർഭർ ഭാരത് പദ്ധതി വഴി ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് അദ്ദേഹം അമിത് ഷായ്‌ക്ക് നന്ദി പറഞ്ഞു. കൊറോണയിൽ നിന്ന് നമ്മുടെ രാജ്യത്തിലെയും ലോകത്തിലെയും പൗരന്മാരെ സംരക്ഷിക്കുന്നതിനെ കുറിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എല്ലായ്‌പ്പോഴും ആത്മാർത്ഥമായി ശ്രദ്ധിക്കുന്നു. സിഇഒ അദാർ പൂനവാലയുടെ നേതൃത്വത്തിൽ ഞങ്ങളുടെ ടീം സര്‍ക്കാരുമായി തോളോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
കേന്ദ്രത്തിന്റെ പിന്തുണയോടെ കോവിഷീൽഡിന്റെ ഉൽപാദനം വരും മാസത്തിൽ വർദ്ധിപ്പിക്കാന്‍ ഞങ്ങളുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ശ്രമിക്കുമെന്നും പ്രകാശ് കുമാർ സിംഗ് കത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: