തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ കെ. കെ. രമയ്ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജും മറ്റും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമെന്ന പരിഗണന നല്‍കിയാണ് നടപടി വേണ്ടെന്നുവെച്ചതെന്ന് സ്പീക്കര്‍ എം.ബി. രാജേഷിന്റെ തീരുമാനമെന്നറിയുന്നു.
സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായി 9 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായാണ് വടകര എംഎല്‍എ കെ.കെ. രമ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. എന്നാല്‍ രമയുടെ സാരിയില്‍ ഭര്‍ത്താവിന്റെ ബാഡ്ജ് പതിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇത് സത്യപ്രതിജ്ഞ ചട്ടലംഘനമാണോയെന്നു പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. . സഭാ ചട്ടങ്ങള്‍ പാലിക്കാന്‍ അംഗങ്ങള്‍ തയാറാകണമെന്നും സ്പീക്കര്‍ പറഞ്ഞു.
വിഷയം വിവാദമായതോടെ ഇതിനെതിരെ രമ ശക്തമായി പ്രതികരിച്ചു. സ്പീക്കര്‍ ചട്ടലംഘനം പരിശോധിച്ച് തൂക്കിക്കൊല്ലാന്‍ വിധിക്കട്ടെ എന്നായിരുന്നു രമയുടെ പ്രതികരണം. സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാലംഘനത്തെപ്പറ്റി പറയുന്നതെന്നും രമ തിരിച്ചടിച്ചു. ഇതോടെ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും എതിരെ സോഷ്യല്‍മീഡിയ പൊട്ടിത്തെറിക്കുകയായിരുന്നു. കോവിഡ് പോസീറ്റീവായ ഭാര്യയുമായി വാഹനത്തില്‍ പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് കുടുംബസ്നേഹം, കൊലചെയ്യപ്പെട്ട ഭര്‍ത്താവിന്റെ ബാഡ്ജ് ധരിച്ച രമ ചെയ്തത് നിയമലേംഘനം…ഇങ്ങിനെപ്പോയി സോഷ്യല്‍മീഡിയ കമന്റുകള്‍. ഈ വിമര്‍ശനങ്ങളെ സൈബര്‍ സഖാക്കള്‍ക്കുപോലും ചെറുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനാഭിപ്രായം തങ്ങള്‍ക്കെതിരെ തിരിയുന്നതായി സിപിഎമ്മും തിരിച്ചറിഞ്ഞിരുന്നു. എന്തായാലും തല്ക്കാലം രമയ്ക്കെതിരെ നടപടിയെടുക്കാതെ പ്രശ്നം തണുപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ ഈ പുതിയ തീരുമാനത്തിലൂടെ.
രമയ്ക്കെതിരെ എല്ലാ തരത്തിലും ശത്രുതാപരമായ നീക്കമാണ് എംഎല്‍എ ആയി സഭയിലെത്തിയത് മുതല്‍ ഇടതുമുന്നണി നടത്തിയത്. രമ സത്യപ്രതിജ്ഞ ചെയ്യുന്ന ഭാഗം സംപ്രേഷണം ചെയ്യാന്‍ കൈരളി ചാനല്‍ തയാറായില്ല. രമയുടെ സത്യപ്രതിജ്ഞാ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് പിആര്‍ഡി ലഭ്യമാക്കിയതുമില്ല. പക്ഷെ രമയെ സത്യപ്രതിജ്ഞാലംഘനത്തില്‍ കുടുക്കാമെന്ന ചിലരുടെ കുത്സിത ശ്രമം പക്ഷെ പാഴായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: