മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭരണസിരാകേന്ദ്രമായ മുംബൈ മന്ത്രാലയത്തില്‍ ബോംബ് ഭീഷണി. മുംബൈ മന്ത്രാലയത്തില്‍ ബോംബ് വെച്ചിട്ടുള്ളതായി അജ്ഞാതന്റെ ഫോണ്‍ സന്ദേശമെത്തിയതോടെ കെട്ടിടത്തിനകത്തും പുറത്തും സുരക്ഷ കടുപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.40നാണ് ഫോണ്‍ വിളി എത്തിയത്. ബോംബ് സ്ക്വാഡ് കെട്ടിടം പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ വ്യാജഫോണ്സന്ദേശമാണെന്നാണ് കരുതുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു. പരിശോധനയില്‍ കെട്ടിടത്തിനകത്ത് സംശയം ജനിപ്പിക്കുന്ന ഒരു വസ്തുവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ദുരന്ത മാനേജ്മെന്റ് കണ്ട്രോള് റൂമിലേക്കാണ് ഞായറാഴ്ച മുംബൈ മന്ത്രാലയത്തില്‍ ബോംബ് വെച്ചതായുള്ള ഫോണ്‍ സന്ദേശം എത്തിയത്. മുബൈയിലെ ചര്‍ച്ച് ഗേറ്റ് പ്രദേശത്താണ് മുംബൈ മന്ത്രാലയം സ്ഥിതിചെയ്യുന്നത്. നാഗ്പൂര്‍ സ്വദേശിയായ സാഗര്‍ കാശിനാഥ് മാന്‍ഡ്രെ ആണ് ഈ വ്യാജഫോണ്‍ വിളി നടത്തിയതെന്ന് കരുതുന്നു. റവന്യൂ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 2020 ഫിബ്രവരി 12ന് ദേഹത്ത് തീകൊളുത്താന്‍ ശ്രമിച്ച അതേ വ്യക്തിയാണ് ഈ സാഗര്‍ കാശിനാഥ് മാന്‍ഡ്രെ എന്നും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: