മുംബൈ: മഹാരാഷ്ട്ര ഗതാഗതമന്ത്രി അനില്‍ പരബിനെതിരെ അന്വേഷണം. മന്ത്രിക്കൊപ്പം ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രാഥമിക അന്വേഷണം നടത്താനാണ് നാസിക് പൊലീസ് കമ്മിഷണർ ദീപക് പാണ്ഡെ ഉത്തരവിട്ടിരിക്കുന്നത്. സസ്പെന്‍ഷനിലായ നാസിക് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ(ആര്‍ടിഒ) മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ ഗജേന്ദ്ര പാട്ടീലിന്റെ പരാതിയിലാണ് നടപടി. ആര്‍ടിഒ വകുപ്പില്‍ സ്ഥലംമാറ്റത്തിനും നിയമനത്തിനുമായി കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്ന് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രിസഭയിലെ ശിവസേന അംഗമായ അനില്‍ പരബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: