തിരുവനന്തപുരം: ജൂണ്‍ മൂന്ന് മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷമെത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നും നിര്‍ദ്ദേശമുണ്ട്.
അടുത്തിടെ ചുഴലിക്കാറ്റ് വീശിയ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം. മൂന്ന് മുതല്‍ നാല് ദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും അറിയിപ്പുണ്ടായിരുന്നു. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്ന് മുതല്‍ ശക്തി പ്രാപിക്കുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
കാലവര്‍ഷം എത്താനിരിക്കെ മുന്‍കരുതലിന്റെ ഭാഗമായി അണക്കെട്ടുകളിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. 2018ന് സമാന സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബിയും ഇറിഗേഷന്‍ വകുപ്പും.
നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതരും അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂഴിയാര്‍ അണക്കെട്ടില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പവര്‍ ഹൗസുകളില്‍ പൂര്‍ണ തോതിലാണ് വൈദ്യുത ഉത്പാദനം. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായര്‍: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, തിങ്കള്‍: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ചൊവ്വ : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, ബുധന്‍ : തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വ്യാഴം : തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിങ്ങനെയാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: