ന്യൂയോര്‍ക്ക്: കോവിഡ് രോഗത്തിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്ന് തെളിയിക്കാന്‍ മൂന്ന് യാദൃച്ഛിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയാല്‍ മതിയെന്ന് യുഎസ് റിപ്പോര്‍ട്ട്. സിഎന്‍എന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
ഇതില്‍ ഒന്ന് ചൈനയിലെ ബാറ്റ് ലേഡി (വവ്വാല് വനിത) എന്നറിയപ്പെടുന്ന വുഹാന്‍ ലാബിലെ ശാസ്ത്രജ്ഞയായ ഷി സെംഗ്ലി വവ്വാലില്‍ നിന്നും വേര്‍തിരിച്ചെടുത്ത റാറ്റ്ജി 13 എന്ന വൈറസാണ്. (വവ്വാലുകളില്‍ നിന്നുള്ള വൈറസുകളുടെ കാര്യത്തില്‍ ചൈനയാണ് ലോകത്തിലെ അവസാന വാക്ക്. ഇത് വൈറസുകളെ ജൈവായുധമായി ഉപയോഗിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ്). വവ്വാല് വനിത വേര്‍തിരിച്ചെടുത്ത റാറ്റ്ജി 13 വൈറസിന് ഇപ്പോള്‍ കോവിഡ് 19 മഹാമാരി കൊണ്ടുവന്ന സാര്‍സ് കോവ് 2 എന്ന വൈറസുമായി 96.2 ശതമാനം സാമ്യമുണ്ടത്രെ. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും മറ്റ് രണ്ട് വുഹാന്‍ ലാബുകളും കൊറോണ വൈറസിനെപ്പറ്റി ഗവേഷണം നടത്തിയിരുന്നു. ബയോ സേഫ്റ്റി നിലവാരത്തില്‍ നാല് പദവിയുള്ള ലാബാണ് പ്രധാന വുഹാന്‍ വൈറോളജി ലാബ്. എന്തായാലും ചൈനയിലെ ഇതേ വുഹാനില്‍ തന്നെയാണ് ആദ്യമായി കോവിഡ് 19 രോഗം കണ്ടെത്തിയത്.
2019 നവമ്പറില്‍ വുഹാന്‍ വൈറോളജി ലാബിലെ മൂന്ന് ജീവനക്കാര്‍ രോഗം വന്ന് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതാണ് രണ്ടാമത്തെ യാദൃച്ഛികത. കോവിഡ് രോഗം വുഹാനില്‍ പാട്ടിപ്പുറപ്പെടുന്നതിന് മുമ്പായിരുന്നു ഇത്. രോഗത്തിന്റെ ഭാഗമായി അവര്‍ക്ക് ആശുപത്രിയില്‍ തങ്ങേണ്ടതായി വന്നു. എന്ത് രോഗമാണ് ഇവരില്‍ കണ്ടതെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ചൈന പുറതതുവിടുന്നില്ല. . എന്നാല്‍ വുഹാനില്‍ സന്ദര്‍ശനം നടത്തിയ ലോകാരോഗ്യസംഘടനാവിദഗ്ധര് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ മൂന്ന് ജീവനക്കാരുടെ ആന്റിബോഡി ടെസ്റ്റ് പോസിറ്റീവല്ലെന്നാണ് പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഒരു പരിശോധനാ റിപ്പോര്‍ട്ടും ചൈന നല്‍കിയിട്ടില്ല. ചൈനക്കാര്‍ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങി ആ വിവരം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയായിരുന്നു ലോകാരോഗ്യസംഘടന. ഈ രോഗം ബാധിച്ച മൂന്ന് പേരുടെ വിശദ റിപ്പോര്‍ട്ടുകള്‍ ചൈന നല്കിയാല് പല സത്യങ്ങളും കണ്ടെത്താനാകും.
ഇനി മൂന്നാമത്തെ യാദൃച്ഛികതയിലേക്ക് എത്താം. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള വുഹാനിലെ കേന്ദ്രം വൈറസ് പ്രതിരോധത്തിനും കണ്ടെത്തലിനും ഉള്ള പ്രധാന സ്ഥാപനം കൂടിയാണ്. ഈ സ്ഥാപനം 2019 ഡിസംബര്‍ രണ്ടാം തീയതി മാറ്റി സ്ഥാപിച്ചു. ഈ ലാബില്‍ എന്തോ പ്രശ്നം ഉണ്ടായതിന്റെ ഭാഗമായാണ് ലാബ് മാറ്റിയതെന്ന് കരുതുന്നതായി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് തന്നെ സംശയം പ്രകടിപ്പിക്കുന്നു. ഹ്വാനന്‍ കടല്‍വിഭവ ചന്തയിലേക്കാണ് ലാബ് മാറ്റിസ്ഥാപിച്ചത്. വിദേശങ്ങളില്‍ നിന്നുള്ള മൃഗങ്ങളുടെ വ്യാപാരം കൂടി നടക്കുന്ന ഈ ചന്തയിലാണ് വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ലാബ് പുതിയ സ്ഥലത്തെത്തുന്നതിന് ആറ് ദിവസം മുമ്പാണ് ആദ്യ രോഗിയില്‍ കോവിഡ് 19 രോഗലക്ഷണങ്ങള്‍ കണ്ടതെന്ന് ചൈനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ ആദ്യ കോവിഡ് രോഗി ഒരു കുടുംബബിസിനസില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം ആള്‍ക്കൂട്ടങ്ങളുള്ള ചടങ്ങുകളില്‍ പങ്കെടുത്തതായി അറിവില്ല. കാടുകളില്‍ യാത്ര ചെയ്തതായോ മൃഗങ്ങളെ വില്‍ക്കുന്ന ചന്തയില്‍ പോയതായോ റിപ്പോര്‍ട്ടില്ല. അതിനര്‍ത്ഥം അദ്ദേഹത്തിന് കോവിഡ് പകര്‍ന്നത് അതേ നഗരത്തിലെ മറ്റൊരാളില്‍ നിന്നായിരിക്കണം.
കോവിഡ് വൈറസ് ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന് ആരോപണം ശരിയാണെന്ന് തോന്നിക്കുന്നതാണ് ഈ മൂന്ന് യാദൃച്ഛികതകളെന്ന് യുഎസ് വാദിക്കുന്നു. പക്ഷെ ഈ വാദം യാദൃച്ഛികതകളുടെ അടിസ്ഥാനത്തില്‍ മാത്രം ലോകം സത്യമായി സ്വീകരിക്കില്ല. അത് തെളിയിക്കാന്‍ കൂടുതല്‍ ഡേറ്റകള്‍ ചൈന നല്‍കേണ്ടതുണ്ട്. എന്തായാലും ലോകാരോഗ്യസംഘടന കൂടുതല്‍ വിവരങ്ങള്‍ ചൈനയില്‍ നിന്നും തേടിയിട്ടുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെടുമ്പോള്‍ ആശുപത്രികളില്‍ ശേഖരിച്ച രക്തസാമ്പിളുകള്‍, ഒക്ടോബറിലും നവമ്പറിലും ഹുബൈ പ്രവിശ്യയില്‍ രോഗമുണ്ടായെന്നത് സംബന്ധിച്ച ഡേറ്റ തുടങ്ങി നിരവധി ഡേറ്റകള്‍ ചൈന നല്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: