ത്രിച്ചി: ഹൈന്ദവ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഇരുപതുകാരനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ മലക്കടൈ സ്വദേശിയായ മുഹമ്മദ് ആഷിഖിനെ മയിലാടുതുറൈയ്ക്ക് സമീപം നീഡുരിലുള്ള കോഴിയിറച്ചി വില്‍ക്കുന്ന കടയില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ലോക്കല്‍ പൊലീസ് എന്‍എഐ സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ നല്കി. ആറുമാസമായി ഇവിടെ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ആഷിഖ്. ഇയാളെ ചെന്നൈയിലെ പൂനമല്ലീ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി. 2018 ഒക്ടോബര്‍ 30ന് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയാണ് ആഷിഖ് എന്ന് പൊലീസ് അറിയിച്ചു.
ഭീകരസംഘടനയായ ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സംഘത്തിന് രൂപം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ഏഴുപേരില്‍ ഇയാളുണ്ടെന്ന് എന്‍ഐഎ പറയുന്നു. മതസൗഹാര്‍ദവും രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും തകര്‍ക്കുന്നതിനായി കോയമ്പത്തൂരില്‍ ഹൈന്ദ നേതാക്കളെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും ഇവരെ പ്രതിചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: