തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടും. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ മെയ് 30ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പത്ത് ദിവസത്തേയ്ക്ക് കൂടി ലോ്ക്ഡൗണ്‍ നീട്ടാന്‍ വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനിച്ചതായാണ് വിവരം. എങ്കിലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനാണ് സാധ്യത. സ്വര്‍ണക്കടകള്‍, ടെക്സ്റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നല്‍കുക.
വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. അമ്പത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ നല്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. സ്പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്. അതേസമയം മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.
കോവിഡ് അവലോകന യോഗത്തിന് ശേഷം വൈകിട്ട് മുഖ്യമന്ത്രി ഇളവുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. കഴിഞ്ഞ ഒമ്പതിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്നാണ് അന്ന് ആരോഗ്യ വകുപ്പും പോലീസും എടുത്ത നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: