കൊച്ചി: കോവിഡ് 19നെതിരായ പോരാട്ടത്തിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സംസ്ഥാന സര്‍ക്കാരിന് 10,000 എന്‍ 95 മാസ്കുകള്‍ സംഭാവന ചെയ്തു. എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ്, കൊച്ചി കോര്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.കെ അഷ്റഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.ആര് റനീഷ്, വിദ്യാഭ്യാസ-കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.എ ശ്രീജിത്ത് എന്നിവര്‍ മാസ്ക്കുകള്‍ ഏറ്റുവാങ്ങി.
കഴിഞ്ഞ വര്‍ഷം മെയില്‍ 25,000ത്തോളം മുന്‍നിര പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പിന്തുണയായി രണ്ടു ലക്ഷം ഹൈഡ്രോക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ ക്ലബ്ബ് വിതരണം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: