യാങ്കൂൺ: സൈന്യത്തിന്റെ ഭീകരതക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ മ്യാൻമറിൽ തുടരുന്നു. സൈനിക അട്ടിമറിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. ആക്രമണങ്ങൾ തുടരുമ്പോൾ നാലായിരത്തിലധികം ആളുകൾ സൈന്യത്തിന്റെ തടവിലാണ്. കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങിൽ പോലും പട്ടാളം വെടിയുതിർക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു.
2020 ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തത് മുതൽ 828 പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് മ്യാൻമർ ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട്. രാജ്യത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കണമെന്ന് സൈന്യം നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ സൈന്യത്തിനെതിരെ സമരങ്ങളിൽ പങ്കാളികളായ അധ്യാപകരും വിദ്യാർത്ഥികളും ഉത്തരവ് തള്ളി.
ഭരണകൂടത്തിനെതിരെ നടക്കുന്ന സമരങ്ങൾ അടിച്ചമർത്താൻ പട്ടാളം കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻതോതിൽ ക്രമക്കേടുകളും അഴിമതിയും ഉണ്ടെന്നാരോപിച്ച് 2021 ഫെബ്രുവരി ഒന്നിന് പാർലമെന്റ് സമ്മേളനത്തിന് മുൻപാണ് മ്യാൻമറിൽ സൈനിക അട്ടിമറി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: