കൊല്ലം: കൊവിഡ് രോഗവ്യാപനം ചെറുക്കുന്നതില്‍ പ്രതിരോധ സാമഗ്രികളുടെ ലഭ്യത പ്രധാനമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അലോപ്പതി-ആയുര്‍വേദ-ഹോമിയോ വിഭാഗങ്ങള്‍ക്കുള്ള കോവിഡ് പ്രതിരോധസാമഗ്രികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പ്രതിരോധസംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കൊവിഡ് പ്രതിരോധത്തില്‍ ത്രിതല പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അഭിനന്ദനാര്‍ഹമാണ്, മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെയും കെഎംഎല്‍എല്ലിന്റെയും സഹകരണത്തോടെ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഗ്രൗണ്ടിലും പൂര്‍ണസജ്ജമാകുന്ന കൊവിഡ് ചികിത്സാ കേന്ദ്രം ജില്ലയുടെ ആരോഗ്യമേഖലയിലെ ശ്രദ്ധേയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമ ലാല്‍, ഡോ. പി.കെ.ഗോപന്‍, ജെ.നജീബത്ത്, അനില്‍ എസ്. കല്ലേലിഭാഗം, എന്‍. എസ്. പ്രസന്നകുമാര്‍, സെക്രട്ടറി കെ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക