ബംഗളൂരു: യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച അഞ്ച് പേര്‍ അറസ്റ്റിലായി. പ്രതികള്‍ ഒരു വനിതയും ഉണ്ട്. ഇവരെല്ലാം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അറസ്റ്റിലായ ആറു പ്രതികളില്‍ രണ്ടു പേരെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് കാലിന് വെടിവെച്ചിട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് രണ്ടു പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് വെടിവെച്ചതെന്ന് ഈസ്റ്റ് ബംഗളൂരു ഡിസിപി എസ്.ഡി.ശ്രാനപ്പ പറഞ്ഞു.
പീഡനത്തിനരയായ പെണ്‍കുട്ടി അസം സ്വദേശിനിയാണെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇവരും ബംഗ്ലാദേശില്‍ നിന്നാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അസം പോലീസ് കേസെടുക്കുകയായിരുന്നു. വീഡിയോയിലെ വ്യക്തികളെ തിരിച്ചറിയാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ട് അസം പോലീസ് ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും ഇത് പങ്കുവെച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പീഡിപ്പിച്ചവരുടെ സാമ്പത്തിക ഇടപാടിനെ ചൊല്ലി നടന്ന തര്‍ക്കത്തിനൊടുവിലാണ് യുവതി പീഡനത്തിന് ഇരയായത്. മനുഷ്യക്കടത്തിന്റെ ഭാഗമായി രാജ്യത്തെത്തിയതാവും യുവതി എന്നും സംശയമുണ്ട്. ആറ് ദിവസം മുമ്പ് ബെംഗളൂരുവില്‍ നടന്ന സംഭവമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നീടാണ് ക്രൂരമായ രീതിയില്‍ സ്ത്രീ ബലാത്സംഗത്തിനിരയായെന്നും വ്യക്തമായത്. വീഡിയോയുടേയും പ്രതികളെ ചോദ്യം ചെയ്തതിന്റേയും അടിസ്ഥാനത്തില്‍ ബലാത്സംഗം, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: