Categories: Social Trend

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ സ്വഭാവഗുണമില്ലായ്മ അല്ല, മനുഷ്യത്വമില്ലായ്മ; അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.ആര്‍.മീര

സ്വഭാവഗുണത്തിനു പ്രത്യേക അവാര്‍ഡ് കൊടുക്കണമെന്ന്കൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ താന്‍ ആരുമല്ല.കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍ഡ് പരിഗണിക്കാന്‍ അപേക്ഷിക്കുന്നതായും കെ.ആര്‍ മീര

Published by

തിരുവനന്തപുരം : ഒഎന്‍വി കള്‍ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം തമിഴ് കവിയായ വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തില്‍ രൂക്ഷ വിമര്‍ശനവുമായി എഴുത്ത്കാരി കെ.ആര്‍. മീര. ഞാനറിയുന്ന ഒഎന്‍വി കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു ഒഎന്‍വിയുടെ വ്യക്തിത്വം. സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ സ്വഭാവഗുണമില്ലായ്മ അല്ല. മനുഷ്യത്വമില്ലായ്മയാണെന്നും കെ. ആര്‍. മീര അറിയിച്ചു.  

ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം ഒരാളുടെ സ്വഭാവഗുണം നോക്കി നല്‍കുന്നതല്ലെന്നാണ് അക്കാദമി ചെയര്‍മാന്‍ കൂടിയായ അടൂര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം സ്വകാര്യ മാധ്യമത്തിന് മറുപടി നല്‍കിയിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് കെ.ആര്‍. മീര രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സ്വഭാവഗുണത്തിന് പ്രേത്യക അവാര്‍ഡ് കൊടുക്കണം. വൈരമുത്തുവിനെതിരെയുള്ള ആരോപണം ചിലപ്പോള്‍ ജൂറിക്ക് അറിയാമോയെന്ന് തനിക്കറിയില്ല.അദ്ദേഹത്തിനെതിരെയുള്ളത് ആരോപണം മാത്രാണ്. അതിന്റെ യാഥാര്‍ത്ഥ്യം പരിശോധിച്ച് ആരോപണ വിധേയനാണോയെന്ന് പരിശോധിക്കാനുള്ള അധികാരം നമുക്കില്‌സെന്നുമാണ് ഒഎന്‍വി പുരസ്‌കാരം വൈരുമുത്തുവിന് നല്‍കുന്നത് അടൂര്‍ പ്രതികരിച്ചത്.  

എന്നാല്‍ ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരം എന്ന പ്രതികരണത്തില്‍ താന്‍ കഠിനമായി പ്രതിഷേധിക്കുന്നു. അരാജകത്വത്തിലാണ് കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു അദ്ദേഹം. ഏതെങ്കിലും സ്ത്രീയോട് മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ച് ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്ക് വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.  

ഒഎന്‍വി സാറിന്റെ പേരിലുള്ള അവാര്‍ഡുകള്‍ ഇതിനു മുമ്പു കിട്ടിയത് സുഗതകുമാരി ടീച്ചര്‍, എം.ടി. വാസുദേവന്‍ നായര്‍, അക്കിത്തം, എം. ലീലാവതി ടീച്ചര്‍ എന്നിങ്ങനെ മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാര്‍ക്കാണ്.  

അല്ലെങ്കില്‍പ്പിന്നെ സ്വഭാവഗുണത്തിനു പ്രത്യേക അവാര്‍ഡ് കൊടുക്കണമെന്ന്കൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്.  അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍  താന്‍ ആരുമല്ല. സ്്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ  സ്വഭാവഗുണമില്ലായ്മ അല്ല. മനുഷ്യത്വമില്ലായ്മയാണ്. കലയ്‌ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍ഡ് പരിഗണിക്കാന്‍ അപേക്ഷിക്കുന്നതായും കെ.ആര്‍ മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.  

വൈരമുത്തുവിനെ ഒഎന്‍വി പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപദ രംഗത്ത് എത്തുകയും ആക്കാദമിയുടെ തീരുമാനം ഏറെ വിവാദമാവുകയും ചെയ്തിട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts