തിരുവനന്തപുരം: സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയോടുള്ള സിപിഎം അസഹിഷ്ണുത തുടരുന്നു. ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്ത സംഭവം ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി. സത്യപ്രതിജ്ഞ ചട്ടലംഘനമാണോയെന്നു പരിശോധിക്കുമെന്നു സ്പീക്കര്‍ എം.ബി. രാജേഷ്. സഭാ ചട്ടങ്ങള്‍ പാലിക്കാന്‍ അംഗങ്ങള്‍ തയാറാകണമെന്നും സ്പീക്കര്‍ പറഞ്ഞു.
രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയായി 9 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായാണ് വടകര എംഎല്‍എ കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. സത്യപ്രതിജ്ഞ ചെയ്ത രമ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ കൂട്ടാക്കിയില്ല. രമ സത്യപ്രതിജ്ഞ ചെയ്യുന്ന ഭാഗം സംപ്രേഷണം ചെയ്യാന്‍ കൈരളി ചാനലും തയാറായില്ല. രമയുടെ സത്യപ്രതിജ്ഞാ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് പിആര്‍ഡി ലഭ്യമാക്കിയതുമില്ല. അതിനുശേഷമാണ് രമയുടെ സാരിയില്‍ ഭര്‍ത്താവിന്റെ ചിത്രം പതിച്ചത് ചട്ടലംഘനമെന്നു ചൂണ്ടിക്കാട്ടി സിപിഎം അനുകൂലികള്‍ രംഗത്തെത്തിയതും സ്പീക്കര്‍ക്ക് പരാതി നല്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: