Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇത് ജനസേവനത്തോടുള്ള സര്‍ക്കാര്‍ ശത്രുത

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണെന്ന ധാരണയോടെ പിണറായി ഒരിക്കലെങ്കിലും പെരുമാറിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഭരണം ജനങ്ങള്‍ക്ക് നന്മ ചെയ്യാനുള്ളതല്ല, പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാനുള്ളതാണന്ന ബോധമാണ് ഏതൊരു സിപിഎമ്മുകാരനെയുംപോലെ പിണറായിക്കുമുള്ളത്. സര്‍ക്കാരിന്റെ സ്വഭാവവും ഇതാണ്. ഇതിനാലാണ് സേവാഭാരതിയെപ്പോലൊരു സംഘടനയെ അധികാരം ഉപയോഗിച്ച് വിലക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 28, 2021, 05:00 am IST
in Editorial

പൊതുനന്മ എന്നൊരു സങ്കല്‍പ്പമോ വികാരമോ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്ന് മലയാളികളെ ആരും പറഞ്ഞുബോധ്യപ്പെടുത്തേണ്ടതില്ല. മാനവരാശിയുടെ മോചനത്തെക്കുറിച്ചൊക്കെ വാചാലരാവുമെങ്കിലും പാര്‍ട്ടിക്കു പുറത്ത് നന്മകളോ നല്ല മനുഷ്യരോ ഇല്ലെന്നതാണ് സിപിഎം നേതൃത്വം ഉറച്ചുവിശ്വസിക്കുന്നത്. അധികാരം കിട്ടുമ്പോഴൊക്കെ ജനങ്ങളെ കക്ഷിരാഷ്‌ട്രീയത്തിന്റെ കണ്ണിലൂടെ കള്ളി തിരിച്ച് കാണുകയും, മറ്റു പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ക്ക് ജനാധിപത്യപരമായും നിയമപരമായും ലഭിക്കേണ്ട ആനുകൂല്യങ്ങളും പൗരാവകാശങ്ങളുമൊക്കെ നിഷേധിക്കുകയെന്നത് സിപിഎം മാറ്റമില്ലാതെ അനുവര്‍ത്തിക്കുന്ന രീതിയാണ്. പ്രാകൃതമായ ഊരുവിലക്കുകള്‍ പോലും ഏര്‍പ്പെടുത്താറുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രളയദുരന്തത്തിനിരയായവരോട് രാഷ്‌ട്രീയ വിരോധം വച്ച് ക്രൂരമായി പെരുമാറിയ സംഭവങ്ങള്‍ നിരവധിയാണ്. പ്രളയകാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാതെ ജനങ്ങളെ രക്ഷിക്കാനും, അവര്‍ക്ക് സേവനം ചെയ്യാനും ശ്രമിച്ച സേവാഭാരതി പ്രവര്‍ത്തകരെ അംഗീകരിക്കാതിരിക്കുക മാത്രമല്ല, അവരെ തടയുന്ന സ്ഥിതിവരെയുണ്ടായി. അതേസമയം, കോടിക്കണക്കിന് രൂപയുടെ പ്രളയ ഫണ്ട് തട്ടിപ്പ് നടത്തുകയും, ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തവര്‍ക്ക് സ്വന്തം പാര്‍ട്ടിക്കാരാണെന്നതിനാല്‍ കൂട്ടുനില്‍ക്കുകയും ചെയ്തു.

മനുഷ്യദ്രോഹപരമായ ഈ സമീപനം കയ്യൊഴിയാന്‍ സിപിഎം ഇനിയും തയ്യാറല്ലെന്നതിന്റെ തെളിവാണ് കണ്ണൂര്‍ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള റിലീഫ് ഏജന്‍സിയായി  സേവാഭാരതിയെ അംഗീകരിച്ച നടപടി റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം. സേവാഭാരതിയെ റിലീഫ് ഏജന്‍സിയായി  കളക്ടര്‍ പ്രഖ്യാപിക്കുകയും, അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിവരികയുമായിരുന്നു. എന്നാല്‍ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ ഉത്തരവ് കളക്ടറെക്കൊണ്ട് പിന്‍വലിപ്പിച്ചു. ലോക്ഡൗണ്‍ കാലത്ത് കാസര്‍കോഡ് ജില്ലയില്‍ വാഹനം നിയന്ത്രിക്കുന്ന പോലീസുകാരെ സഹായിക്കാനെത്തിയ സേവാഭാരതിയുടെ പ്രവര്‍ത്തകരെ സര്‍ക്കാര്‍ തടഞ്ഞിരുന്നു. സേവന പ്രവര്‍ത്തനം ചെയ്യുന്നവര്‍ സംഘടനകളുടെ ചിഹ്നമോ കൊടിയോ ഒന്നും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് ന്യായം പറഞ്ഞത്. എന്നാല്‍ സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെ പ്രവര്‍ത്തിക്കുന്ന ഐആര്‍പിസി രാഷ്‌ട്രീയ ചിഹ്നങ്ങളും കൊടികളും ഉപയോഗിക്കുന്നുണ്ട്. ഈ സംഘടനയെ നേരത്തെ കളക്ടര്‍ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചിരുന്നു. സേവാഭാരതിയുടെ നിസ്വാര്‍ത്ഥമായ സേവനങ്ങളിലൂടെ തങ്ങളുടെ രാഷ്‌ട്രീയപ്രേരിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍ക്കുമെന്നുള്ളതിനാലാണ് ജില്ലാ പഞ്ചായത്തിനെ ഇടപെടുവിച്ച് സേവാഭാരതിയുടെ റിലീഫ് ഏജന്‍സിയെന്ന നിലയ്‌ക്കുള്ള അംഗീകാരം സിപിഎം റദ്ദാക്കിച്ചത്.

രാഷ്‌ട്രീയവും കക്ഷിരാഷ്‌ട്രീയവും തമ്മിലുള്ള വേര്‍തിരിവ് സൂക്ഷിക്കുന്നവരല്ല സിപിഎമ്മുകാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍പോലും ഇങ്ങനെയൊരു ഔചിത്യം കാണിക്കാറില്ല. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണെന്ന ധാരണയോടെ പിണറായി ഒരിക്കലെങ്കിലും പെരുമാറിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഭരണം ജനങ്ങള്‍ക്ക് നന്മ ചെയ്യാനുള്ളതല്ല, പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാനുള്ളതാണന്ന ബോധമാണ് ഏതൊരു സിപിഎമ്മുകാരനെയുംപോലെ പിണറായിക്കുമുള്ളത്. സര്‍ക്കാരിന്റെ  സ്വഭാവവും ഇതാണ്. ഇതിനാലാണ് സേവാഭാരതിയെപ്പോലൊരു സംഘടനയെ അധികാരം ഉപയോഗിച്ച് വിലക്കുന്നത്. രാജ്യം എന്നല്ല ലോകം തന്നെ അംഗീകരിക്കുന്ന സംഘടനയാണ് സേവാഭാരതി. കൊവിഡ് മഹാമാരിയുടെ കാലത്ത് സേവാഭാരതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്റെ സ്ഥിരം ശത്രുക്കളുടെപോലും പ്രശംസ പിടിച്ചുപറ്റിയതാണ്. ഇക്കഴിഞ്ഞ ദിവസമാണ് കൊവിഡ് പ്രതിരോധത്തിനുള്ള ആയുഷ് മരുന്നിന്റെ വിതരണ ചുമതല കേന്ദ്ര ആരോഗ്യമന്ത്രാലയം സേവാഭാരതിയെ ഏല്‍പ്പിച്ചത്. ജനങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്ന ഇത്തരമൊരു സംഘടനയെ കക്ഷി രാഷ്‌ട്രീയത്തിന്റെ പേരില്‍ ദ്രോഹിക്കുന്നത് വളരെ തരംതാണ നടപടിയാണ്. ജനങ്ങള്‍ അത് തിരിച്ചറിയും.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.