കൊച്ചി ; ലക്ഷദ്വീപിനെതിരെ കേരളത്തിൽ നടക്കുന്നത് ദുഷ്പ്രചരണങ്ങളാണെന്നും ഇതിന് പിന്നില്‍ കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദികളുമാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി.
ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടിയുടെ ഈ പ്രതികരണം. ദ്വീപുകാർ ഇത്തരക്കാർക്ക് അവിടെ കാലുകുത്താൻ അവസരം നൽകാത്തതാണ് രാഷ്ട്രീയക്കാരുടെ പ്രശ്നമെന്നും എ പി അബ്ദുള്ളക്കുട്ടി. പറഞ്ഞു. പൃഥ്വിരാജ്, നിങ്ങളോടുള്ള ആദരവ് നിലനിർത്തി കൊണ്ട് പറയട്ടെ നിങ്ങള്‍ കാണിച്ചത് ശരിയായില്ല. കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണമായിരുന്നു- അബ്ദുള്ളക്കുട്ടി പറഞ്ഞു.
ദ്വീപുകാരുടെ യാത്രാ പ്രശ്നം സാഹസികവും, സങ്കടകരവുമായിരുന്നു. രണ്ട് പഴയ കപ്പലുകൾ മാത്രമാണ് കോൺഗ്രസ്സുകാർ ആ പാവങ്ങളുടെ യാത്രക്ക് വേണ്ടി നൽകിയത് . ദിവസങ്ങൾ യാത്ര ചെയ്ത വേണം പ്രധാന ലാന്റിലെത്താൻ . കപ്പൽ നടുക്കടലിൽ നങ്കുരമിട്ട് നിർത്തും . കരയ്ക്കടുക്കാൻ ജെട്ടികൾ ഉണ്ടായിരുന്നില്ലഅതിനാൽ ചെറുതോണികളിൽ, ബോട്ടുകളിൽ കയറി കരയ്ക്കണയണം.ഈ ദുരിതയാത്രയ്ക്ക് അന്ത്യം കുറിച്ചത് പ്രധാനമന്ത്രി വാജ്പേയിയാണ് . 8 പുതിയ വലിയ കപ്പലുകൾ, സ്പീഡ് വെസലുകൾ, ഹൈടെക് യാത്രബോട്ടുകൾ എന്നിവ അവർക്ക് അനുവദിച്ച് നൽകിയത് ആദ്യ എൻ ഡി എ സർക്കാരാണ് . കൂടാതെ പ്രധാന ദ്വീപുകളിൽ ജെട്ടികൾ കോടികൾ ചെലവാക്കി നിർമ്മിക്കുകയും ചെയ്തു.അതുകൊണ്ട് തന്നെ ദ്വീപുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവും വാജ് പേയിയാണെന്ന് അബുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന മോദി ജീയുടെ സ്വപ്ന പദ്ധതി ലക്ഷ്യം കാണുമ്പോൾ ദ്വീപ് ജനങ്ങൾക്ക് കുടുതൽ തൊഴിലും പുരോഗതിയും ക്ഷേമവും ഉണ്ടാവും. അതിന് തന്നെയാണ് പ്രഫുൽ പട്ടേലിനെ കൊണ്ട് വന്നത് . അല്ലാഹുവിനെ സാക്ഷിയാക്കി ദീപ് വാസികളോട് ഞാൻ പറയുന്നു നിങ്ങൾക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം .- ഫേസ്ബുക്ക് പോസ്റ്റില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കൂ:
പ്രതികരിക്കാൻ ഇവിടെ എഴുതുക: