Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എഷ്യാനെറ്റ് ന്യൂസ് ബംഗാള്‍ കലാപത്തിലും നല്‍കിയത് വ്യാജവാര്‍ത്തകള്‍; പ്രശാന്ത് രഘുവംശം അടക്കമുള്ളവര്‍ക്കെതിരെ പരാതി; നടപടിക്ക് നിര്‍ദേശിച്ച് കേന്ദ്രം

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ എട്ട് പരാതികളാണ് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന് കൈമാറിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലടക്കം ലഭിച്ച പരാതികള്‍ ഇതിലുണ്ട്. പരാതികള്‍ പരിശോധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിച്ച ശേഷം മന്ത്രാലയത്തെ അറിയിക്കണമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സോണിക ഖട്ടര്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന് കൈമാറി.

Janmabhumi Online by Janmabhumi Online
May 27, 2021, 08:04 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ദല്‍ഹി കലാപകാരികള്‍ക്ക് അനുകൂലമായി വ്യാജവാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ ഒരിക്കല്‍ സംപ്രേക്ഷണ വിലക്ക് നേരിട്ട മലയാള വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെതിരെ  വീണ്ടും പരാതി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ എട്ട് പരാതികളാണ് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന് കൈമാറിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലടക്കം ലഭിച്ച പരാതികള്‍ ഇതിലുണ്ട്. പരാതികള്‍ പരിശോധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിച്ച ശേഷം മന്ത്രാലയത്തെ അറിയിക്കണമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സോണിക ഖട്ടര്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന് കൈമാറി.  

തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നൂറുകണക്കിന് ഗ്രാമങ്ങളില്‍ വലിയ കലാപം അഴിച്ചു വിട്ടിരുന്നു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുകയും ചെയ്തിരുന്നു. പലരും ആസാമിലേക്ക് പലായനം ചെയ്ത സ്ഥിതിയും ഉണ്ടായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിങ് ഏഷ്യാനെറ്റ് നടത്തിയെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നുമാണ് പരാതി. ബിജെപിക്കാര്‍ക്ക് നേര്‍ക്ക് നടന്ന അക്രമങ്ങളെ സ്ഥിരീകരിക്കാതെ, അതെല്ലാം വെറും ബിജെപി ആരോപണങ്ങള്‍ എന്ന രീതിയില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ വളച്ചൊടിച്ചു എന്നതാണ് ഒരു പരാതി. മെയ് ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി എട്ടു പേര്‍ രേഖകള്‍ സഹിതം കൈമാറിയ പരാതികളിന്മേല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് അസോസിയേഷന്‍ സെക്രട്ടറി ജനറലിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. ഇതില്‍ തൃപ്തി ഇല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം സ്വീകരിച്ചതു പോലുള്ള സംപ്രേക്ഷണം നിര്‍ത്തിവെയ്‌ക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നേക്കും.

ബംഗാള്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ ദല്‍ഹിയിലെ കോര്‍ഡിനേറ്റിങ് എഡിറ്ററായ പ്രശാന്ത് രഘുവംശം അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതികള്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നാല് പരാതികളുണ്ട്. എന്നാല്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്റെ കീഴിലുള്ള സ്വതന്ത്ര ബോഡിയായ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേഡ് അതോറിറ്റി അംഗം കൂടിയാണ് പ്രശാന്ത് രഘുവംശം. രാജ്യത്തെ വാര്‍ത്താ ചാനലുകളെപ്പറ്റി അസോസിയേഷന് ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന എന്‍ബിഎസ്എ സമിതിയിലെ അംഗമായ പ്രശാന്തിന്റെ മുമ്പിലേക്ക് പ്രശാന്തിനെതിരായ പരാതികള്‍ എത്തുന്ന സ്ഥിതിയുണ്ട്. പരാതി പരിഗണിക്കുന്ന സമിതിയില്‍ നിന്ന് പ്രശാന്തിനെ ഒഴിവാക്കണമെന്ന ആവശ്യം പരാതിക്കാര്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്‍ സെക്രട്ടറി ജനറലിന് നല്‍കിയിട്ടുണ്ട്.

ബിജെപിക്കാര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് ഫോണ്‍ വിളിച്ച പ്രേക്ഷകയോട് പറഞ്ഞ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ പി.ആര്‍ പ്രവീണയുടെ  ശബ്ദ സന്ദേശം പുറത്തുവന്നതും വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഏഷ്യാനെറ്റിനെതിരെ വന്‍തോതിലാണ് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ പോര്‍ട്ടലിലും പരാതികള്‍ ലഭിച്ചത്.

ബംഗാള്‍ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതു ചാനലില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഒരു വിശദീകരണം മാത്രമാണ് ഏഷ്യാനെറ്റ് പ്രവീണയോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ ചാനല്‍ ചെയര്‍മാനും എംപിയും രാജീവ് ചന്ദ്രശേഖറിനെതിരെ വരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.    

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് ബംഗാള്‍ അക്രമത്തിന്റെ വാര്‍ത്ത കൊടുക്കാത്തതെന്തെന്ന് വിളിച്ച് ചോദിച്ച കോട്ടയംകാരിയായ യുവതിയോട് തീര്‍ത്തും അപമര്യാദയായ രീതിയിലാണ് പ്രവീണ പെരുമാറിയത്. ബംഗാളില്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാര്‍ അനുയായികളാണ്. ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ചാനലിന് മനസില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

ഈ മറുപടി കേട്ട യുവതി ബംഗാളില്‍ ഉള്ളവരും അടികൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, ബംഗാളിലുള്ളവര്‍ ഇന്ത്യയിലല്ല, അവര്‍ പാക്കിസ്ഥാനിലെയാണെന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്നും വേണമെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാല്‍ മതിയെന്നും പ്രവീണ പറഞ്ഞത്.  നേരത്തെ ദല്‍ഹിയില്‍ ജിഹാദികള്‍ നടത്തിയ കലാപത്തിന് വന്‍ തോതില്‍ പ്രചരണം നല്‍കിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. വ്യാജവാര്‍ത്തകള്‍ നല്‍കി കലാപകാരികള്‍ക്ക് ഏഷ്യാനെറ്റ് വന്‍രീതിയില്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഏഷ്യാനെറ്റ് ലേഖകനായ പി.ആര്‍ സുനില്‍ ഇതിനിടെ കലാപം ആളിക്കത്തിക്കാന്‍ ഹൈന്ദവര്‍ മുസ്ലീംപള്ളി തകര്‍ത്തെന്ന വ്യാജവാര്‍ത്ത ചാനലില്‍ കൂടി നല്‍കി. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വ്യാജവാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിന് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് ചാനല്‍ മനേജ്‌മെന്റ് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് രണ്ടാമത് സംപ്രേക്ഷണം തുടങ്ങിയത്.

Tags: asianet newsവാര്‍ത്തബംഗാള്‍fake newsasianetmg radhakrishnanP R PraveenaPrasanth Reghuvamsom
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെമീമ അക്തറിനെ നാടുകടത്തുന്നു… കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

India

ചാർ ധാം യാത്രയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി ; അനധികൃത കുടിയേറ്റക്കാര കണ്ടെത്താനും ശക്തമായ പരിശോധനയെന്നും ധാമി സർക്കാർ

Kerala

‘ഒരു വർഷത്തിനുള്ളിൽ‌ രണ്ടുതവണ മരണം; ഇടയ്‌ക്കിടയ്‌ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെന്ന് സുഹൃത്തുക്കൾ‌; പോസ്റ്റ് പങ്കുവച്ച് ജി വേണുഗോപാൽ

India

2000 രൂപയ്‌ക്കു മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി; വ്യാജ വാര്‍ത്തയെന്ന് കേന്ദ്ര ധനമന്ത്രാലയം

Kerala

ബിജെപിക്കെതിരെ വ്യാജ വാര്‍ത്ത സംപ്രേഷണം; കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് കൈരളി ടിവി എംഡി

പുതിയ വാര്‍ത്തകള്‍

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ടപതി

ഭാരതം തിളങ്ങി പോര്‍നിലങ്ങളിലും സൈബര്‍ ഇടങ്ങളിലും

വികസിത ലോകത്തിന്റെ ‘ഉപരോധ യുദ്ധം’

കലാപകേന്ദ്രമാകരുത് കലാലയങ്ങള്‍

വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വീണ് വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ചു

വൈഷ്ണവം സാഹിത്യ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

പാകിസ്ഥാന് പിന്തുണ: ഭാരതീയര്‍ യാത്ര ഉപേക്ഷിക്കുന്നു; തുര്‍ക്കിക്കും അസര്‍ബൈജാനും 6000 കോടിയോളം നഷ്ടം

മധുര പലഹാരത്തില്‍ രാസലഹരി കലര്‍ത്തി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍

അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ശില്‍പശാലയുടെ സംസ്ഥാന ഉദ്ഘാടനം ബാന്‍സുരി സ്വരാജ് എംപി തൃശൂരില്‍ നിര്‍വഹിക്കുന്നു

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

“ഓപ്പറേഷൻ സിന്ദൂർ അത്യാവശ്യമാണ്, ഞാൻ ഐഎസ്‌ഐ ഭീകരതയുടെ നിഴലിൽ ജീവിച്ചിട്ടുണ്ട് ” – മറിയം സുലൈമാൻഖിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies