ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സിന് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങള്‍ക്കായി 11 ലക്ഷം ഡോസ് വാക്സിനുകളാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ഈ വാക്സിനുകള്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്ക്കുമായും കൈമാറുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 22 കോടിയിലേറെ ഡോസ് വാക്സിന് കേന്ദ്രം സൗജന്യമായി വിതരണം ചെയ്ത് കഴിഞ്ഞു. വേസ്റ്റേജ് ഉള്‍പ്പടെ 20,17,59,768 ഡോസ് വാക്സിനുകള്‍ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമായി കൈമാറിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനങ്ങളുടെ കൈവശം 1,84,90,522 ഡോസ് വാക്സിന് ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരത്തോടെ ഉത്പ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനവും കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: