കോഴിക്കോട്: രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സൗജന്യ പാചക വാതകം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുവൈ) പദ്ധതി ഇന്നു മുതല്‍ കൂടുതല്‍ വ്യാപകമാക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഏത് ഗ്യാസ് ഏജന്‍സിയിലും നിന്ന് സൗജന്യമായി ഗ്യാസ് കണക്ഷനും ഒരു സിലിണ്ടറും നേടാം.
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുള്ളവരില്‍ അര്‍ഹര്‍ക്ക് ഗ്യാസ് കണക്ഷന് കിട്ടാന്‍ കാര്‍ഡുമായി ഏജന്‍സിയെ സമീപിച്ചാല്‍ മതി. ഇതര സംസ്ഥാനക്കാര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും താമസിക്കുന്ന സ്ഥലത്തെ രേഖയും ഹാജരാക്കിയാല്‍ മതി.
രാജ്യത്താകെ പാവപ്പെട്ടവര്‍ക്ക് ‘ശുദ്ധ ഇന്ധനം, മെച്ചമായ ജീവിതം’ എന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 മെയ് ഒന്നിന് ആരംഭിച്ചതാണ് പദ്ധതി. ലക്ഷ്യമിട്ടിരുന്നതിലും ഏറെ, 8.3 കോടിപ്പേര്‍ക്ക് ഇതിനകം സൗജന്യ ഗ്യാസ് കണക്ഷന് ലഭ്യമാക്കിയിരുന്നു. ഒരു കോടി സൗജന്യ കണക്ഷന് കൂടി കൊടുക്കാനാണ് പദ്ധതി. കേരളത്തില്‍ ഇതുവരെ 2,56,303 പേര്‍ക്ക് ഗ്യാസ് കണക്ഷന് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ 292 പേര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: