ന്യൂദല്‍ഹി : ഭക്ഷ്യധാന്യ ഉത്പ്പാദനത്തില്‍ ഈ വര്‍ഷം രാജ്യം റെക്കോര്‍ഡ് വളര്ച്ചയിലക്ക്. 2020- 2021 വര്‍ഷത്തില്‍ 2.66 ശതമാനമെങ്കിലും ഭക്ഷ്യധാന്യങ്ങളുടെ അധിക ഉത്പ്പാദനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഈ വര്‍ഷം 305.43 മില്യണ്‍ ടണ്‍ ധാന്യം രാജ്യം ഉത്പ്പാദിപ്പിക്കുമെന്നാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷത്തെ കാലാവസ്ഥ രാജ്യത്തെ കൃഷിക്ക് അനുകൂലമാവുകയും മണ്‍സൂണ്‍ മഴ ആവശ്യത്തിന് ലഭിക്കുക കൂടി ലഭിച്ചതാണ് ഭക്ഷ്യധാന്യത്തിന്റെ ഉത്പ്പാദന വളര്‍ച്ചയ്ക്ക് കാരണമായത്. 2019 ജൂലൈ മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലയളവില്‍ 297.5 മില്യടണ് ഭക്ഷ്യധാന്യങ്ങളാണ് ഉത്പ്പാദിപ്പിച്ചിരുന്നത്. 2020-2021 കാലയളവില്‍ ഇത് 305.43 മില്യണ്‍ ടണ്‍ ആയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളും ഈ മേഖലയിലെ ശസാസ്ത്രജ്ഞരുടെ പഠനങ്ങളും ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ മുതല്‍ക്കൂട്ടായെന്നും കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം ഈ വര്‍ഷത്തെ അരി ഉത്പ്പാദനത്തില്‍ 121.46 മില്യണ്‍ ടണ്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 118.87 മില്യണ്‍ ടണ്‍ ആയിരുന്നു. 108.75 മില്യണ്‍ ടണ്‍ ഗോതമ്പ് ഇത്തവണ ലഭിച്ചേക്കും. കഴിഞ്ഞ തവണ ഇത് 47.75 മില്യണ്‍ ടണ്‍ ആയിരുന്നു. അതായത് 49.66 മില്യണ്‍ ടണ്‍ അധികമായി ഈ വര്‍ഷം ഉത്പ്പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഭക്ഷ്യധാന്യങ്ങൡ ഉള്‍പ്പെടാത്ത എണ്ണക്കുരുവിന്റെ ഉത്പ്പാദനത്തിലും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2020-21 കാലയളവില്‍ 36.56 മില്യണ്‍ ടണ്ണാണ് ഉത്പ്പാദിപ്പിച്ചത്. മുന്‍ വര്‍ഷം ഇത് 33.21 മില്യണ്‍ ടണ്‍ ആയിരുന്നു. എന്നാല്‍ കോട്ടണ്‍ ഉല്‍പ്പാദനത്തില്‍ അല്‍പ്പം ഇടിവ് നേരിട്ടതായും കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: