തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24ന് നടക്കും. രാവിലെ 10 മുതല്‍ 12.30 വരെ ആദ്യ പേപ്പര്‍ ആയ ഫിസിക്സ്-കെമിസ്ട്രി പരീക്ഷ. രണ്ടാം പേപ്പറായ കണക്ക് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് അഞ്ചുവരെ . മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങും. വിശദ വിജ്ഞാപനം പ്രവേശന പരീക്ഷ കമ്മിഷണര്‍ പിന്നീട് പുറപ്പെടുവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: