പത്തനാപുരം: നഗരത്തിലെ പച്ചക്കറിക്കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന യുവാവിനെയും യുവതിയേയും നാട്ടുകാര്‍ പണ്ടിടികൂടി പോലീസിന് കൈമാറി. മഞ്ചളളൂര്‍, കുന്നുംപുറത്ത് പുത്തന്‍വീട്ടില്‍ രാജേഷ് (24), പാതിരിക്കല്‍ പുള്ളുകുന്നില് വീട്ടില്‍ വിനീത(30) എന്നിവരാണ് പിടിയിലായത്.
രണ്ട് കുട്ടികളുടെ മാതാവായ വിനീത ഭര്‍ത്താവുമായി പിണങ്ങി രാജേഷിനൊപ്പമാണ് താമസിച്ചു വരുന്നത്. ഇവരുടെ ഒന്പതുവയസ്സുളള മകനേയും ഒപ്പം കൂട്ടിയാണ് മോഷണം നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. മഞ്ചളളൂരിലെ എംഎല്‍എ ഓഫീസിന് സമീപത്തായി പച്ചക്കറി, ഉണക്കമീന്‍ കച്ചവടം നടത്തിവന്ന കുണ്ടയം സ്വദേശി മുഹമ്മദ് അലി, ചെമ്പാന്പാലത്തിന് സമീപം പച്ചക്കറി വ്യാപാരം നടത്തുന്ന ഹാഷീം എന്നിവരുടെ കടകളിലാണ് മോഷണം നടത്തിയത്.
പലപ്പോഴായി ഒരുലക്ഷത്തിലധികം രൂപയുടെ ഉണക്കമീന്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ മോഷ്ടിച്ചതായി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: