ന്യൂദല്‍ഹി: പുതിയ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ‘മത്സരത്തില്‍’ കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും ബിഎസ്എഫ് മേധാവി രാകേഷ് അസ്താനയും എന്‍ഐഎ മേധാവി വൈസി മോദിയും അടക്കം പുറത്തായി. വിരമിക്കാന്‍ ആറു മാസത്തില്‍ കൂടുതല്‍ സമയമുള്ളവരെ മാത്രമേ ഈ പദവിയിലേക്ക് നിയമിക്കാവൂയെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ഇത് കര്‍ശനമായി പാലിക്കണമെന്നും സമിതിയംഗം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.
നൂറിലേറെ പേരുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെട്ട സമതിക്കു മുന്നില്‍ വന്നത്. വ്യവസ്ഥകളും യോഗ്യതകളും വിശദമായി പരിശോധിച്ചാണ് മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
യുപി ഡിജിപിയും 85 കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ എച്ച്.സി. അവസ്തി, സശസ്ത്ര സീമാബല്‍ ഡയറക്ടര്‍ ജനറല്‍ കെ.ആര്. ചന്ദ്ര, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി (ആഭ്യന്തര സുരക്ഷ) വി.എസ്.കെ. കൗമുദി എന്നിവരാണ് പട്ടികയില്പെട്ടവര്. വൈസി മോദി ഈ 31നും ബെഹ്റ ജൂണ്‍ 30നും അസ്താന ആഗസ്ത് 31നും വിരമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: