കവരത്തി: മംഗലാപുരം ന്യൂ പോര്‍ട്ടിലേക്ക് ചരക്ക് സേവനങ്ങള്‍ മാറ്റാനുള്ള തീരുമാനത്തിന് കാരണം കേരള സര്‍ക്കാരാണെന്ന ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ചാനല്‍ ചര്‍ച്ചയിലെ വാക്കുകള്‍ പുറത്തുവന്നത് വ്യാജ പ്രചാരണക്കാര്‍ക്ക് തിരിച്ചടിയായി. ഇടത് തീവ്ര മുസ്ലിം ഗ്രൂപ്പുകള്‍ക്കൊപ്പം നിന്ന് കേന്ദ്രസര്‍ക്കാരിനെതിരെ ഇപ്പോള്‍ പ്രചാരണം നടത്തുന്ന എന്‍സിപി പ്രതിനിധി കൂടിയായ ലക്ഷദ്വീപ് എംപിയുടെ നിലപാട് മാറ്റവും പ്രഹസനമായി.
ബേപ്പൂരില്‍ നിന്ന് എല്ലാം മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നു എന്ന പ്രചാരണം തെറ്റാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ എംപി വിശദീകരിക്കുന്നുണ്ട്. ബേപ്പൂര്‍ തുറമുഖത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കാതിരുന്നതിനെ തുടര്‍ന്ന് നിവൃത്തികേടുകൊണ്ടാണ് ന്യൂ മംഗലാപുരം പോര്‍ട്ടിലേക്ക് ചരക്ക് സേവനങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതെന്നും എംപി പറയുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററല്ല ഈ തീരുമാനം എടുത്തത്, ദ്വീപിലെ ഗതാഗത കമ്മറ്റിയാണ്. ബേപ്പൂരില്‍ സൗകര്യമില്ലാത്തതിനാല്‍ നിരവധി ദിവസങ്ങളാണ് അവിടെ എടുക്കുന്നത്. അതിനാലാണ് ലക്ഷദ്വീപിന് മാത്രമായി ബേപ്പൂരില്‍ ഡഡിക്കേറ്റഡ് വാര്‍ഫ് വേണമെന്ന ആവശ്യം കേരള സര്‍ക്കാരിനോട് ലക്ഷദ്വീപ് അഭ്യര്‍ത്ഥിച്ചത്. ലക്ഷദ്വീപ് സ്വന്തം ചിലവില്‍ നിര്‍മ്മിക്കാം എന്നുവരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ മാറിമാറി വന്ന ഇടതു വലതു സര്‍ക്കാരുകള്‍ അതിന് അനുമതി നല്‍കിയില്ല.
ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല. അദ്ദേഹമല്ല തീരുമാനം എടുത്തത്. രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള തീരുമാനമായിരുന്നില്ല അത്. ബിജെപി ഭരണ സംസ്ഥാനത്തിന് വേണ്ടി പ്രഫുല്‍ പട്ടേല്‍ എടുത്ത തീരുമാനം ഒന്നുമല്ല അത്. ലോക്കല്‍ മോട്ടോര്‍ സെല്ലിംഗ് വെസ്സലുകള്‍ ധാരാളമായി സര്‍വ്വീസ് നടത്തുന്നത് ഇപ്പോഴും മംഗലാപുരം ന്യൂ പോര്‍ട്ടില്‍ നിന്നു തന്നെയാണ്.
നാളിതുവരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ആവശ്യപ്പെട്ട സൗകര്യങ്ങളൊന്നും കേരള സര്‍ക്കാരോ ബേപ്പൂര്‍ പോര്‍ട്ടോ ഒരുക്കിയില്ല. മാറേണ്ട സാഹചര്യം ഉണ്ടാക്കിയത് അവരാണ്. ഏഴോ എട്ടോ പുതിയ ബാര്‍ജുകള്‍ വരാന്‍ തുടങ്ങുന്നു. അതിനുള്ള ഇടം ബേപ്പൂരില്‍ ഇല്ലെന്നും ലക്ഷദ്വീപ് എംപി മീഡിയാ വണ്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ വിശദീകരിക്കുന്നു. എംപിയുടെ വാക്കുകള്‍ തടസ്സപ്പെടുത്താനും വ്യാജ പ്രചാരണത്തിനും മീഡിയാവണ്‍ അവതാരിക നിരന്തരം ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: