Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈ പരിഷ്‌കാരം ലക്ഷദ്വീപിനെ പവിഴദ്വീപാക്കും

ദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന മോദിയുടെ സ്വപ്‌ന പദ്ധതി ലക്ഷ്യം കാണുമ്പോള്‍ ദ്വീപ് ജനങ്ങള്‍ക്ക് കുടുതല്‍ തൊഴിലും പുരോഗതിയും ക്ഷേമവും ഉണ്ടാവും. അതിന് തന്നെയാണ് പഴയ ഗുജറാത്ത് മോദി ടീമിലെ പ്രഫുല്‍ പട്ടേലിനെ കൊണ്ട് വന്നത്. മോദിജിയുടെ ഒരു ഡയലോഗുണ്ട്: 'വികസനമാണ് എന്റെ മതം' എന്ന്. അത് ദ്വീപില്‍ അന്വര്‍ത്ഥമാക്കും. അല്ലാഹുവിനെ സാക്ഷിയാക്കി ദീപ്‌വാസികളോട് ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം, ഇവിടെ പ്രചരിപ്പിക്കുന്നതല്ല സത്യം.

എ.പി. അബ്ദുള്ളക്കുട്ടി by എ.പി. അബ്ദുള്ളക്കുട്ടി
May 26, 2021, 05:18 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ലക്ഷദ്വീപിനെതിരെ കേരളക്കരയില്‍ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണ്. കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദാകളുമാണ് ഇതിന് പിന്നില്‍. ദ്വീപുകാര്‍, ഇവരെ അവിടെ കാലുകുത്താന്‍ അനുവദിച്ചില്ല. അതിന്റെ കലിപ്പാണ്. സേവ് ലക്ഷദ്വീപ് കാമ്പയ്‌നില്‍ ചില സിനിമാക്കാരും കൂടിയുണ്ട്. പൃഥ്വിരാജ്, നിങ്ങളോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, നിങ്ങള്‍ കാണിച്ചത് ശരിയായില്ല. കാര്യങ്ങള്‍ പഠിച്ച് പ്രതികരിക്കണമായിരുന്നു. ദ്വീപ് വാസികള്‍ എന്നും ദേശീയ ധാരയ്‌ക്കൊപ്പമായിരുന്നു. അവരുടെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് രാഷ്‌ട്രീയമാണ്. പക്ഷെ ദേശീയ പാര്‍ട്ടികള്‍ക്കൊപ്പമേ അവര്‍ നില്‍ക്കൂകയുള്ളൂ. കോണ്‍ഗ്രസ്സിനേയും എന്‍സിപിയെയും ബിജെപിയെയും അംഗീകരിച്ച അവര്‍ 100% മുസ്ലിങ്ങളായിട്ട് പോലും മുസ്ലിം ലീഗിനെപ്പോലും അവിടെ കയറാന്‍ വിട്ടില്ല. പിന്നെയല്ലെ എസ്ഡിപിഐക്കാരും, ജമാഅത്ത്കാരും?

നല്ല മനഷ്യരാണ്. പവിഴപ്പുറ്റിന്റെ നാട് നിറയെ നിഷ്‌ക്കളങ്കരാണ്, സമാധാന പ്രിയരാണ് ദ്വീപുകാര്‍. അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ടീയ നേതാവിന്റെ പേര് കേട്ടാല്‍ വായനക്കാര്‍ക്ക് കൗതുകമുണരും. അത് അടല്‍ ബിഹാരി വാജ്‌പേയ് ആണ്. കാരണം ദ്വീപുകാരുടെ യാത്ര പ്രശ്‌നം സാഹസികവും, സങ്കടകരവുമായിരുന്നു. രണ്ട് പഴയ കപ്പലുകള്‍ മാത്രമാണ് കോണ്‍ഗ്രസ്സുകാര്‍ ആ പാവങ്ങള്‍ക്ക് യാത്രക്ക് വേണ്ടി നല്‍കിയത്. ദിവസങ്ങള്‍ യാത്ര ചെയ്തുവേണം മെയ്ന്‍ലാന്‍ഡിലെത്താന്‍. കപ്പല്‍ നടുക്കടലില്‍ നങ്കുരമിട്ട് നിര്‍ത്തും. കരയ്‌ക്കടുക്കാന്‍ ജെട്ടികള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ചെറുതോണികളില്‍, ബോട്ടുകളില്‍ കയറി കരയ്‌ക്കണയണം. ഈ ദുരിതയാത്രക്ക് അന്ത്യം കുറിച്ചത് പ്രധാനമന്ത്രി വാജ്‌പേയ് ആണ്. 8 പുതിയ വലിയ കപ്പലുകള്‍, സ്പീഡ് വെസലുകള്‍, ഹൈടെക് യാത്രബോട്ടുകള്‍ എന്നിവ അനുവദിച്ചു. കൂടാതെ പ്രധാന ദ്വീപുകളില്‍ കോടികള്‍ ചെലവാക്കി ജെട്ടികള്‍ നിര്‍മ്മിച്ചത് ആദ്യ എന്‍ഡിഎ സര്‍ക്കാറാണ്. വാജ്‌പേയ് ദ്വീപുകാരുടെ കണ്ണിലുണ്ണിയായത് അങ്ങനെയാണ്. പി.എസ്. ശ്രീധരന്‍ പിള്ള പ്രഭാരിയായ കാലത്ത് ബിജെപി പിന്തുണയോടെയാണ് ഡോ. കോയ എംപിയായത്. പക്ഷെ പിന്നീട് എന്‍സിപിയുടെ ഉദയം വന്നതോടെ ബിജെപിക്ക് കാര്യമായി മുന്നോട്ട് പോകാന്‍ ആയില്ല. പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണ നോക്കിയല്ല മോദിയുടെ വികസന നയം. വാജ്പേയ് തുടങ്ങിവെച്ച വികസന പദ്ധതികള്‍ മോദി പൂര്‍വാധികം മുന്നോട്ട് കൊണ്ടുപോയി.  

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് ലക്ഷദ്വീപിന്റെ പേരെടുത്ത് പറഞ്ഞ് ഒരു മഹാപദ്ധതി പ്രഖ്യാപിച്ചു. 1200 കോടി രൂപയുടെ ഓപ്റ്റിക്കല്‍ കേബിള്‍ പദ്ധതി. കടല്‍ വഴി ദ്വീപിനെ ബന്ധിപ്പിച്ച് വിവര സാങ്കേതിക സൗകര്യത്തില്‍ ദ്വീപ് ജനങ്ങളെ കണ്ണിചേര്‍ക്കും. ഫോണുകളില്‍ ഇഴഞ്ഞുനീങ്ങി ഡൗണ്‍ലോഡാകുന്ന വിവരങ്ങള്‍ അവര്‍ക്ക് അതിവേഗം കിട്ടി തുടങ്ങുന്ന കാലം അടുത്തുവരികയാണ്. 240 കോടിയുടെ അഗത്തി എയര്‍പോര്‍ട്ട് പരിഷ്‌ക്കാരം ലക്ഷദ്വീപിന്റെ തലവരമാറ്റും. കൂടാതെ മിനിക്കോയില്‍ പുതിയ എയര്‍ സ്ട്രിപ്പ്‌വരുന്നു. അതിനുള്ള സര്‍വേ തുടങ്ങി. കവരത്തിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി, എല്ലാ ദ്വീപുകളിലും കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ള പദ്ധതിക്ക് രണ്ട് വര്‍ഷം കൊണ്ട് 200 കോടിയാണ് കേന്ദ്രം നടപ്പിലാക്കിയത്. മത്സ്യ സംസ്‌ക്കരണ രംഗത്ത് സമഗ്രപദ്ധതികള്‍ വരുന്നു.

ദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന മോദിയുടെ സ്വപ്‌ന പദ്ധതി ലക്ഷ്യം കാണുമ്പോള്‍ ദ്വീപ് ജനങ്ങള്‍ക്ക് കുടുതല്‍ തൊഴിലും പുരോഗതിയും ക്ഷേമവും ഉണ്ടാവും. അതിന് തന്നെയാണ് പഴയ ഗുജറാത്ത് മോദി ടീമിലെ പ്രഫുല്‍ പട്ടേലിനെ കൊണ്ട് വന്നത്. മോദിജിയുടെ ഒരു ഡയലോഗുണ്ട്: ‘വികസനമാണ് എന്റെ മതം’ എന്ന്. അത് ദ്വീപില്‍ അന്വര്‍ത്ഥമാക്കും. അല്ലാഹുവിനെ സാക്ഷിയാക്കി ദ്വീപ്‌വാസികളോട് ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം, ഇവിടെ പ്രചരിപ്പിക്കുന്നതല്ല സത്യം. പ്രഫുല്‍ പുതിയ കെട്ടിട നിയമത്തിന്റെ കരട് ജനങ്ങള്‍ക്ക് നല്‍കി അഭിപ്രായം ശേഖരിച്ചു. ഞങ്ങള്‍ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു. ദ്വീപിലെ മുഴുവന്‍ ജനങ്ങളെയും വിശ്വാസത്തിലെടുത്ത് മാത്രമെ വികസനനയം നടപ്പിലാക്കുകയുള്ളൂ. ഇന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ സൂക്ഷമായി വിശകനം ചെയ്താല്‍ ശുദ്ധ അസബന്ധമാണെന്ന് പറയേണ്ടിവരും. മദ്യം, മാംസം ഇതിലൊന്നും യാതൊരു കഥയുമില്ല. മദ്യം കൊണ്ടുവന്നതും, ഗോവധ നിരോധവും കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തെ കാര്യങ്ങളാണ്. അതിന്റെ പേരില്‍ ഇവര്‍ ഇന്ന് ബഹളം വെക്കുന്നതിന്റെ അര്‍ത്ഥം മനസിലാവുന്നില്ല. അദ്ദേഹത്തിനെതിരെ പറയുന്ന പ്രധാന കുറ്റം ഗുജറാത്തുകാരനാണ് എന്നാണ്? പണ്ട് മോദി വിരോധം പ്രചരിച്ചത് ഇതുപോലെയാണ്. നരേന്ദ്ര മോദി ബ്യൂറോക്രാറ്റുകള്‍ക്ക് പകരം ബഹുജന നേതാവായ പ്രഫുല്‍ ഘോഡ പട്ടേലിനെ കൊണ്ടു വന്ന് ഭരണാധികാരിയാക്കി. ഇത് അഴിമതിക്കാരായ, ഉദ്യോഗസ്ഥ കരാര്‍ ലോബിക്ക് ദഹിച്ചില്ല.

ഇദ്ദേഹം വന്നയുടന്‍ ദ്വീപുകാരെ കൈയ്യിലെടുത്ത നേതാവാണ്. ക്ലീന്‍ ലക്ഷദ്വീപ് പദ്ധതിയിലൂടെ ജനങ്ങളെ സംഘടിപ്പിച്ച് മാലിന്യങ്ങള്‍ കത്തിച്ചാമ്പലാക്കി. ശരിക്കും ആ ഒറ്റപ്രവൃത്തി കൊണ്ട് ജനങ്ങളെ കൈയിലെടുത്തു പ്രഫുല്‍ പട്ടേല്‍. ഇദ്ദേഹത്തിനെതിരെ പെട്ടെന്ന് മുഹമ്മദ് ഫൈസല്‍ എംപി എതിരായത് എന്തുകൊണ്ട്? ഒരു കാര്യം ഉറപ്പാണ്, ഇനി അവിടെ അഴിമതിക്കാര്‍ക്ക് രക്ഷയില്ല.

Tags: narendramodibjpരാഷ്ട്രീയംdevelopmentLakshadweepഎ പി അബ്ദുള്ളക്കുട്ടി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളെ ദേശീയ പണിമുടക്കിന്റെ പേരില്‍ ദ്രോഹിക്കുന്നു; കേരളത്തെ പിന്നോട്ട് അടിക്കുന്ന അപകട രാഷ്‌ട്രീയത്തിന്റെ ഉദാഹരണമാണ് പണിമുടക്ക്:രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു: ബിജെപി

Kerala

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

Kerala

പണിമുടക്കിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് അപ്രഖ്യാപിത ബന്ദ് നടത്താന്‍ ശ്രമം : എം ടി രമേശ്

Kerala

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍

നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും

‘ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാനായത് ഭരണഘടനയുടെ ശക്തി കൊണ്ട് ‘ ; നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി

മെസിയുടെയും മാറഡോണയുടെയും നാട്ടില്‍ മോദി എത്തിയത് ചൈനയുടെ ചീട്ട് കീറാന്‍….അര്‍ജന്‍റീന, ബ്രസീല്‍, ഘാന, ട്രിനിഡാഡ്, നമീബിയ…മോദി അത് നേടും

സൗദി ജയിലിലുളള അബ്ദുല്‍ റഹീമിന് ആശ്വാസം: 20 വര്‍ഷം തടവുശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി, ഇനി ഒരു വര്‍ഷം കൂടി

കണ്ണൂരില്‍ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയതില്‍ ആശങ്ക

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

തമിഴ്നാട്ടില്‍ ദ്രാവിഡ മര്‍ക്കടമുഷ്ടി തകര്‍ക്കുന്ന ഹിന്ദുമുന്നേറ്റത്തിന് മൂലക്കല്ലായി മുരുകന്‍; മുരുകന്റെ സ്കന്ദ ഷഷ്ഠി കവചത്തിന് പിന്നലെ കഥ അറിയാമോ?

എറണാകുളത്ത് മരിച്ച പെണ്‍കുട്ടിക്ക് പേവിഷബാധ ഉണ്ടായിരുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies