തിരുവനന്തപുരം: തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളും കൂട്ടായ്മകളും നിരന്തരം എതിര്‍ക്കുന്നുണ്ടെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ചില പരിഷ്കാരങ്ങള്‍ മുന്‍ഗാമികളുടെ നടപടികളുടെ തുടര്‍ച്ചയാണ്. 1994 ബാച്ച് ഐപിഎസ് ഓഫിസറായിരുന്ന ഫറൂഖ് ഖാന് ലക്ഷദ്വീപിന്റെ ചുമതലയുണ്ടായിരുന്ന സമയം മുതല്‍ സുരക്ഷാകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇതിനുശേഷം മിഹിര്‍ വര്‍ധനും ദിനേശ്വര്‍ ശര്‍മയും അഡ്മിനിസ്ട്രേറ്റര്‍മാരായി എത്തി. ശ്രീലങ്കയില്‍നിന്ന് ദ്വീപിനെ ലക്ഷ്യമാക്കി 15 ഐഎസ് ഭീകരരെയുംകൊണ്ട് ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2019-ല്‍ ഫറൂഖ് ഖാന്റെ ഭരണകാലത്ത് കേരളതീരത്തു ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. നേവിയുടെയും കേസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെയായിരുന്നു കേരള തീരത്തുള്‍പ്പെടെ നിരീക്ഷണം നടത്തിയത്.
നാവിക, തീരസംരക്ഷണ സേനകള്‍, പ്രാദേശിക ഭരണകൂടം എന്നിവരുടെ പ്രതിനിധികളുമായി കവരത്തിയില്‍ ഫറൂഖ് ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫറൂഖ് ഖാനെ ജമ്മു-കാശ്മീര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായി ഐഎഎസ് പദവിയില്ലാത്തയാള് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റയാളാണ് ഫറൂഖ് ഖാന്.
ജമ്മു കാശ്മീര്‍ സ്വദേശിയായ ഫാറൂഖ് ഖാന് 1994 ലെ ഐ പി എസ് ബാച്ചുകാരനാണ്. കാശ്മീരില്‍ ഐജി ആയിരുന്ന അദ്ദേഹം 2013 ലാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ജമ്മുകാശ്മീര്‍ മേഖലയിലെ ഭീകരവാദികളെ അമര്‍ച്ചചെയ്യുന്നതില്‍ ഏറെ പേരെടുത്ത മുന്‍ പോലീസ് മേധാവിയായിരുന്നു ഫറൂഖ് ഖാന് ഐപിഎസ്.
തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പട്ടേല്‍ ചുമതലയേറ്റശേഷം സൂമൂഹിക വിരുദ്ധ നിയന്ത്രണ നിയമം(ഗുണ്ടാ ആക്ട്) കൊണ്ടാവരാനുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം ഫാറൂഖ് ഖാന്റെ നടപടികളുടെ തുടര്‍ച്ചയായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയാനുള്ള ഈ നിയമം പ്രദേശവാസികളെ ലക്ഷ്യംവച്ചാണെന്നാണ് ദേശവിരുദ്ധ ബന്ധമുള്ള ചില സംഘടനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. പശ്ചാത്തല സൗകര്യവികസനം താരതമ്യേന കുറവായ ലക്ഷദ്വീപിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണമെന്ന സന്ദേശം മുന്നോട്ടുവയ്ക്കേണ്ടതും അത്യാവശ്യമായിരുന്നു. തുടര്‍ന്നായിരുന്നു രണ്ടുകുട്ടികളില്‍ കൂടുതലുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കിയത്. ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തിയുള്ള ഒരു നടപടി മാത്രമാണിത്. വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുകയാണ് മദ്യത്തിന് അനുമതി നല്‍കിയതിന് പിന്നില്‍.
വന്കരയിലെപ്പോലെ ധാരാളം തൊഴിലവരസരങ്ങള്‍ ലഭ്യമല്ലാത്ത ദ്വീപില്‍ സാധ്യതയുള്ള മേഖലയില്‍ കൂടുതള്‍ വളര്‍ച്ച കൈവരിക്കേണ്ടിവരും. ബീഫ് നിരോധിച്ചുവെന്നതാണ് മറ്റൊരുവാദം. അംഗനവാഡി കുട്ടികള്‍ക്ക് നല്കുന്ന ആഹാരസാധനങ്ങളുടെ പട്ടികയില്‍നിന്ന് മാംസം ഒഴിവാക്കുകയായിരുന്നു. ഇതില്‍ ബീഫ് മാത്രമല്ല, ചിക്കനും മട്ടനുമെല്ലാം പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: