തിരുവനന്തപുരം: അന്തരിച്ച നടന് രാജന് പി. ദേവന്റെ മകനും യുവ നടനുമായ ഉണ്ണി രാജന് പി. ദേവ് പോലീസ് കസ്റ്റഡിയില്‍. ഉണ്ണിയുടെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഉണ്ണി രാജന് പി ദേവിന്റെ ഭാര്യ പ്രിയങ്കയെ തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വട്ടപ്പാറ പോലീസ് കേസെടുത്തത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉണ്ണിയെ ചോദ്യം ചെയ്തു വരികയാണ്.
പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരിക്കുന്നതിന് മുമ്പ് ഉണ്ണിക്കെതിരെ കുടുംബം വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണം ഉണ്ടായിരുന്നു.
ഉണ്ണിയുമായിട്ടുള്ള പ്രശ്നത്തെ തുടര്‍ന്നാണ് പ്രിയങ്ക അങ്കമാലിയില്‍ നിന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തുന്നത്. സ്ത്രീധനത്തെ കുറച്ച് നിരന്തരം കുറ്റപ്പെടുത്തി ഉണ്ണി പ്രിയങ്കയെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാറുണ്ടൊയിരുന്നു എന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു, ശാരീരക മര്‍ദ്ദനത്തിന് തെളിവായി പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്ത് വിട്ടിരുന്നു. 2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും തമ്മില്‍ വിവാഹിതരാകുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന് സിനിമയിലൂടെയാണ് ഉണ്ണിയും ചലച്ചിത്ര ലോകത്തിലേത്തിയിരുന്നു ഇടി, രക്ഷാധികാരി ബൈജു, ആട് 2, ജനമൈത്രി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ഉണ്ണി പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: