Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊവിഡ് പ്രതിരോധത്തിന് ജില്ലാ പഞ്ചായത്തിന് കണ്ണുർ സർവകലാശാല: കേരള സേഫ് ‘മൊബൈൽ ആപ്പ് ഓൺ ചെയ്തു

ജില്ലാപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനംചെയ്തു. കൊവിഡ് പ്രതിരോധരംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം വർധിച്ചു വരികയാണെന്നും സമാന്തര സോഫ്റ്റ് വെയർ രംഗത്ത് കണ്ണൂർ സർവകലാശാല നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കേരള സേഫ് മൊബൈൽ ആപ്ളിക്കേഷനെന്നും ശിവദാസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 10:21 am IST
in Kannur

കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തിന് സഹായഹസ്തവുമായി കണ്ണൂർ സർവ്വകലാശാല ഐ.ടി വിഭാഗം ‘ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  ജില്ലാ പഞ്ചായത്ത്‌ കണ്ണൂർ സർവകലാശാലയുടെ സഹകരണത്തോടെ നിർമിച്ച മൊബൈൽ അപ്ലിക്കേഷൻ  കേരള- സേയ്‌ഫ്‌  പ്രവർത്തനമാരംഭിച്ചു.

ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും സന്നദ്ധ സേവന പ്രവർത്തകരുടെ പേരും ഫോൺ നമ്പറും മരുന്നുകളുടെ ലഭ്യത, ആ ബുലൻസ് സർവീസ്, കൊവിഡ് ചികിത്സ കേന്ദ്രങ്ങൾ ഡോക്ടർമാരുടെ പൂർണ വിവരങ്ങൾ എന്നിവ ഇതിലൂടെ ലഭിക്കും.

ജില്ലാപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ  ഡോ. വി  ശിവദാസൻ എംപി ഉദ്ഘാടനംചെയ്തു. കൊവിഡ് പ്രതിരോധരംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം വർധിച്ചു വരികയാണെന്നും സമാന്തര സോഫ്റ്റ് വെയർ രംഗത്ത് കണ്ണൂർ സർവകലാശാല നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കേരള സേഫ് മൊബൈൽ ആപ്ളിക്കേഷനെന്നും ശിവദാസ് പറഞ്ഞു. കണ്ണൂർ സർവകലാശാല വി.സി ഡോ.ഗോപിനാഥ് രവീന്ദ്രൻ, മുഖ്യാതിഥിയായി. വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, അംഗങ്ങളായ എൻ.പി ശ്രീധരൻ, വി.കെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. ആപ്ളിക്കേഷൻ ഡവലപ്പർഅജിത്ത് കുമാർ പദ്ധതി വിശദീകരിച്ചു.

ഇതിനിടെ കൊവിഡ് വൈറസ് രോഗബാധ യുവാക്കളില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിന് ഊന്നല്‍ നല്‍കി യുവാക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ‘യങ്ങ് കണ്ണൂര്‍’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി ‘ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ യുവജനസംഘടനകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഉദ്ഘാടനം  ചലച്ചിത്ര നടൻ ജയസൂര്യ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍  യുവാക്കളിലും മധ്യവയസ്‌കരിലും രോഗം ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുകയും ചെയ്ത  സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിന്‍.

യുവാക്കളില്‍ ചിട്ടയായ ജീവിതശീലം വളര്‍ത്തിയെടുക്കുക, വ്യായാമം  ദിനചര്യയാക്കി മാറ്റിയെടുക്കുക, ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കുക  തുടങ്ങിയ പ്രവര്‍ത്തങ്ങളിലൂടെ  ആരോഗ്യം വീണ്ടെടുത്ത് കൊവിഡിനെ പ്രതിരോധിക്കാനാണ്  ‘യങ്ങ് കണ്ണൂര്‍’ ലക്ഷ്യമിടുന്നത്.

‘കൊവിഡും ജീവിത ശൈലി രോഗങ്ങളും’ എന്ന വിഷയത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ രമേശന്‍, ‘ ഹോം ഐസൊലെഷന്‍- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍’ എന്ന വിഷയത്തില്‍ ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വസു ആനന്ദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും വിവിധ ബോധവല്‍ക്കരണ ക്ലാസുകളും പരിപാടികളും  കൊവിഡ്- ന്യൂമോണിയ,  വ്യായാമം – ഒരു ദിനചര്യ എന്നീ വിഷയങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ ഫേസ്ബുക്ക് ലൈവും ഉണ്ടായിരിക്കുന്നതാണെന്ന് കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.

Tags: covidകണ്ണൂര്‍ യൂണിവേഴ്‌സിറ്റിമൊബൈല്‍ ഫോണ്‍ആപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.