ജെറുസലെം: പലസ്തീന് അക്രമി ജെറുസലെമിലെ ഷേഖ് ജാറ പ്രദേശത്ത് വെച്ച് രണ്ട് ഇസ്രയേലികളായ യുവാക്കളെ കുത്തിപ്പരിക്കേല്പിച്ചു. അക്രമിയെ ഇസ്രയേലി പൊലീസ് വെടിവെച്ചു കൊന്നു.
ഇസ്രയേല്‍-പലസ്തീന് വെടിനിര്‍ത്തല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നെങ്കിലും ഇരുപക്ഷത്തിനുമിടയിലുള്ള ശത്രുതാമനോഭാവം അതിരൂക്ഷമായി നിലനില്‍ക്കുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. കത്തി ഉപയോഗിച്ച് അക്രമി രണ്ട് പേരെ കുത്തിവീഴ്ത്തുകയായിരുന്നു. ഷേഖ് ജാറ പ്രദേശത്താണ് തിങ്കളാഴ്ചത്തെ അക്രമസംഭവം അരങ്ങേറിയത്. പലസ്തീന് കയ്യേറ്റക്കാരായ കുടുംബങ്ങളെ ഇസ്രയേല്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ച സ്ഥലമാണ് ഷേഖ് ജാറ. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെ്നന് ഇസ്രയേലിലെ റെഡ്ക്രോസ് പ്രതിനിധി മാഗെന്‍ ഡേവിഡ് ആദം പറയുന്നു.
അക്രമിയെ വെടിവെച്ചെന്നും പിന്നീട് കോല്ലപ്പെട്ടെന്നും ഇസ്രയേലിലെ സാക ഏജന്‍സി പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഷാഖ് ജാറ പ്രദേശത്ത് ശക്തമായ പൊലീസ് പട്രോളിംഗ് നടത്തുകയാണ് ഇസ്രയേല്‍.
11 ദിവസം നീണ്ട യുദ്ധത്തില്‍ 66 കുട്ടികളടക്കം 250 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 2,000 പേര്‍ക്ക് പരിക്കേറ്റു. 12 ഇസ്രയേല്‍കാരും കൊല്ലപ്പെട്ടു. പിന്നീട് ഈജിപ്തിന്റെ ഇടപെടലോടെയാണ് വെടിനിര്‍ത്തലിന് ഇരുവിഭാഗവും സമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: