ചെന്നൈ: കൊവിഡ് മഹാമാരിക്കിടെയിൽ ആകാശത്ത് വച്ചൊരു വിവാഹം. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമായണ് വിമാനത്തിൽ വച്ച് വിവാഹിതരായത്. മെയ് 23 ന് തമിഴ്‌നാട് സര്‍ക്കാര്‍ ലോക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഇവര്‍ തങ്ങളുടെ വിവാഹ ചടങ്ങ് അവിസ്മരണിയമാക്കാന്‍ തീരുമാനിച്ചത്.
വിവാഹം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. മെയ് 23നാണ് ആകാശത്തുവച്ച് രണ്ട് പേര്‍ വിവാഹിതരായത്. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്ന് ആകാശത്തുവച്ച് തന്നെ വിവാഹവും നടന്നു.
ചടങ്ങില്‍ പങ്കെടുത്ത 130 പേരും ഇവരുടെ ബന്ധുക്കളായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരെയും ആടിപിസിആര്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് വിമാനത്തില്‍ കയറ്റിയത്. എല്ലാവരുടേയും ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നെന്ന് വരന്റേയും വധുവിന്റേയും കുടുംബാംഗങ്ങല്‍ അവകാശപ്പെട്ടു.
വിമാനത്തിലെ വിവാഹം ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ചയായിരിക്കുകയാണ്. വിഷയം സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: