തിരുവനന്തപുരം/കരമന: കൊവിഡിന് കണ്ടുപിടിച്ച ആയുര്‍വേദ മരുന്നായ ആയുഷ് 64ന്റെ വിതരണ ചുമതല സേവാഭാരതിക്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്താകമാനം മാതൃകാപരമായ പ്രവര്‍ത്തനം നടത്തി വരുന്ന സേവാഭാരതിക്ക് ഇത് അഭിമാന മുഹൂര്‍ത്തം. ഭാരതത്തിലെ കോടാനുകോടി ജനങ്ങള്‍ക്ക് ആയുഷ് 64 എത്തിക്കാനുള്ള ചരിത്രപരമായ ഭൗത്യമാണ് സേവാഭാരതിയെ തേടി വന്നിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് സംസ്ഥാനത്തെ ആയുഷ് വകുപ്പുകളുമായി ചേര്‍ന്നാണ് സേവാഭാരതി ആയുഷ് 64 ന്റെ വിതരണം നടത്തുന്നത്. 42 വര്‍ഷത്തെ ഉജ്ജ്വലമായ സേവന പാരമ്പര്യമുള്ള സേവാഭാരതിക്ക് ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം. ആയുഷ് 64 ന്റെ കേരളത്തിലെ വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന് റീജ്യണല്‍ ആയുര്‍വേദിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. സുഭോസിന്റെ കൈയില്‍ നിന്ന് മരുന്ന് ഏറ്റുവാങ്ങി നിര്‍വഹിച്ചു.
ആര്എസ്എസ്വിഭാഗ്കാര്യവാഹ് വി.മുരളീധരന്,സേവാഭാരതി തിരുവനന്തുരം ജില്ലാ ജനറല്‍ സെക്രട്ടറി പി.പ്രസന്നകുമാര്‍, സംഘടനാ സെക്രട്ടറി പ്രമോദ്, കൊല്ലം ജില്ലാ സംഘടനാ സെക്രട്ടറി ഗണേഷ് കുമാര്‍, ആയുഷ് 64 നോഡല്‍ ഓഫീസര്‍ ഡോ. എമി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സേവാഭാരതിയുടെ കോ-ഓര്‍ഡിനേറ്ററും സന്നദ്ധ പ്രവര്‍ത്തകരും ഒരു ഡോക്ടറും ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് ആയുഷ് 64 വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: