തിരുവനന്തപുരം : പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് വീണ്ടും വിവാദങ്ങളില്‍. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ദളിതര്‍ക്ക് അയിത്തമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കുടിക്കുന്നില്‍ സുരേഷ എംപി സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അറിയിച്ചതോടെയാണ് സംസ്ഥാന നേതൃത്വത്തിനുള്ളിലെ അയിത്തം പുറത്തുവരുന്നത്.
ഏഴ് തവണ ലോക്സഭയിലേക്ക് വിജയിച്ച വ്യക്തിയാണ് താന്‍. ഒരു തവണ കൂടി വിജയം ആവര്‍ത്തിച്ചാല്‍ ലോക്സഭയിലെ അടുത്ത പ്രോട്ടേം സ്പീക്കര്‍ താനായിരിക്കും. ദളിതനായി പോയത് കൊണ്ടാണ് സംസ്ഥാന നേതൃത്വം അതിനെ പ്രകീര്‍ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യാത്തത്.
കേരള ചരിത്രത്തില്‍ ആദ്യമായാകും ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ ഇത്രയേറെ തവണ ലോക്സഭയിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നത് കൊണ്ടാണ് തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുന്നത്. തനിക്കതില്‍ ആരുടേയും പ്രശംസ ആവശ്യമില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താനും യോഗ്യനാണ്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ദളിതര്‍ക്ക് അയിത്തം കല്പ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ദളിതര്‍ മുഖ്യമന്ത്രിയായെന്നും കൊടിക്കുന്നില്‍ വിമര്‍ശിച്ചു.
എഐസിസിയിലും, കേന്ദ്രമന്ത്രിയായും ഇക്കാലയളവില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റായിട്ടുണ്ട്, കെപിസിസി അധ്യക്ഷനാകാന്‍ താനും യോഗ്യനാണ്. എന്ത് അര്‍ത്ഥത്തിലാണ് തന്റെ പേര് പരിഗണിക്കാതിരിക്കുന്നത്. അതില്‍ സംസ്ഥാന നേതൃത്വത്തിന് യാതൊരു ന്യായീകരണവും ഇല്ലെന്നും കൊടിക്കുന്നില്‍ അറിയിച്ചു.
കേരളത്തിലെ പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുന്നു. കഴിഞ്ഞ തവണ എം.എം. ഹസനെ മാറ്റി മുല്ലപ്പള്ളി രാമചന്ദ്രന് വരുന്ന സമയത്ത് താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ക്ലെയിം ചെയ്തതാണ്. എന്നെയും പരിഗണിച്ചതാണ്. പക്ഷെ ഹൈക്കമാന്‍ഡ് തീരുമാനിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനെയാണ്. തുടര്‍ന്ന് എന്നെ വര്‍ക്കിങ് പ്രസിഡന്റായി തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: