ന്യൂദല്‍ഹി: ഇന്ത്യന്‍ പാരാ ബാഡ്മിന്റണ്‍ താരം പാലക് കോഹ്ലി ചരിത്രം കുറിച്ചു. ടോക്കിയോ പാരാലിമ്പിക്സിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പാരാ- ബാഡ്മിന്റണ്‍ താരമെന്ന റെക്കോഡ് പാലക് കോഹ്ലിക്ക് സ്വന്തമായി.
ജലന്ധറില്‍ നിന്നുള്ള പതിനെട്ടുകാരിയായ പാലക് പരിചയസമ്പന്നയായ പങ്കാളി പരുള്‍ പര്മര്ക്കൊപ്പമാണ് ടോക്കിയോ പാരാലിമ്പിക്സില്‍ വനിതകളുടെ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്. ടോക്കിയോ പാരാലിമ്പിക്സിനുള്ള യോഗ്യതാ മത്സരമായ സ്പാനിഷ് പാരാ- ബാഡ്മിന്റണ്‍ സമാപിച്ചതിന് പിന്നാലെ പുതിയ റാങ്കിങ് പുറത്തിറക്കിയതോടെയാണ് ഇന്ത്യന്‍ സഖ്യത്തിന് യോഗ്യത ലഭിച്ചത്.
പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ സഖ്യം ആറാം സ്ഥാനത്താണ്. ആദ്യ ആറു റാങ്കുകാര്‍ക്ക് പാരാലിമ്പിക്സില്‍ നേരിട്ട് മത്സരിക്കാന്‍ അര്‍ഹത ലഭിക്കും. ടോക്കിയോ പാരാലിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഷട്ടില്‍ താരങ്ങളാണ് പാലക് കോഹ്ലിയും പരുള്‍ പര്‍മറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: