ന്യൂദല്‍ഹി: ബ്ലാക് ഫംഗസ് വായുവിലൂടെ പകരാമെന്നും ശ്വാസകോശത്തിലൂടെ ഉള്ളിലേക്ക് കടക്കാമെന്നും എന്നാല്‍ അതിനുള്ള സാധ്യത വിരളമാണെന്നും ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധ ഡോക്ടറായ നിഖില്‍ ടാണ്ടന്‍.
ശരീരത്തിന് പ്രതിരോധശേഷി കൂടുതലായുണ്ടെങ്കില്‍ ബ്ലാക് ഫംഗസിനെ വിദഗ്ധമായി ചെറുക്കാനാകുമെന്നും ഡോ. നിഖില്‍ ടാണ്ടന്‍ പറഞ്ഞു. ശ്വാസകോശത്തിലൂടെ ശരീരത്തിനുള്ളില്‍ കടക്കാമെങ്കിലും ഇതിനുള്ള സാധ്യത വിരളമാണെന്നും എയിംസിലെ എന്‍ഡോക്രൈനോളജി ആന്റ് മെറ്റബോളിസം ഡിപാര്‍ട്മെന്റിലെ മേധാവികൂടിയായ ഡോ. നിഖില്‍ ടാണ്ടന്‍ വ്യക്തമാക്കി.
ഒരാള്‍ ആരോഗ്യവാനാണെങ്കില്‍ ഭയപ്പെടേണ്ട കാര്യമില്ല. എക്സ് റേ എടുത്താലും സൈനസിന്റെ സിടി സ്കാന്‍ എടുത്താലും മ്യൂകോര്‍മൈകോസിസ് എന്ന ബ്ലാക് ഫംഗസിനെ കണ്ടെത്താം. മൂക്കില്‍ നിന്നും ബയോപ്സി എടുത്തു പരിശോധിച്ചാലും രോഗം അറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: