ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍നിന്നുള്ള ലോക്സഭാ എംപിമാരായ ശിശിര്‍ കുമാര്‍ അധികാരിക്കും ദിബ്യേന്ദു അധികാരിക്കും വൈ പ്ലസ് സുരക്ഷ നല്കാന് കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം തീരുമാനിച്ചു. ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ പിതാവാണ് ശിശിര്‍ അധികാരി. ദിബ്യേന്ദു അധികാരി ഇളയ സഹോദരനും.
ദിബ്യേന്ദു ഇപ്പോഴും തൃണമൂല്‍ ചേരിയിലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ശിശിര്‍ അധികാരി പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ(സിആര്‍പിഎഫ്) സായുധരായ കമാന്‍ഡോകള്‍ ഇരുവര്‍ക്കും സംസ്ഥാനത്ത് സുരക്ഷയൊരുക്കുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടു ഗണ്മാന്മാര് ഉള്‍പ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ എപ്പോഴും കൂടെയുണ്ടാകും. വസതിയില്‍ ഒരാളും. കഴിഞ്ഞവര്‍ഷം തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിക്ക് സംസ്ഥാനത്തിനുള്ളില്‍ സെഡ് കാറ്റഗറി സുരക്ഷയും മറ്റ് സംസ്ഥാനങ്ങളില്‍ വൈ പ്ലസ് സുരക്ഷയും കേന്ദ്രസര്‍ക്കാര്‍ നല്കിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: