പാലക്കാട് : കോവിഡ് മഹാമാരിയില്‍ പാലക്കാട് ജില്ലയില്‍ ദുരിതത്തില്‍ ആയവരുടെ വിശപ്പകറ്റാനായി പൊതിച്ചോറുകള്‍ വിതരണവുമായി വിവേകാനന്ദ ദാര്‍ശനിക സമാജം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഈ മാസം മൂന്ന് മുതല്‍ വിവേകാനന്ദ ദാര്‍ശനിക സമാജം അന്നദാന പദ്ധതിക്ക് തുടക്കിമിട്ടതാണ്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അത് കൂടുതല്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
പൊതിച്ചോര്‍ വിതരണം ആരംഭിച്ച് 20 ദിവസത്തിനുള്ളില്‍ 35,000 ഓളം പേര്‍ക്ക് ഭക്ഷണം എത്തിച്ചു നല്കാന് വിവേകാനന്ദ സമാജത്തിന് സാധിച്ചിട്ടുണ്ട്. ജില്ലയില്‍ വഴിയോരങ്ങളില്‍ കഴിയുന്ന അഗതികള്‍, കോവിഡ് പോസിറ്റീവായി വീടുകളില്‍ ആരും സഹായതത്തിനില്ലാതെ കഴിയുന്നവര്‍, നിരീക്ഷണത്തിലുള്ളവര്‍, വാക്്സിനേഷന്‍ കേന്ദ്രങ്ങളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍ എന്നിവര്‍ക്കാണ് നിലവില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.
ലോക്ഡൗണ്‍ 30 വരെ നീട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പൊതിച്ചോര്‍ വിതരണവും തുടരും. ഇത് കൂടാതെ 1500 പൊതിച്ചോര്‍ വിതരണം ചെയ്തിരുന്നത് 3000 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ മേഖലയിലും ഭക്ഷണ വിതരണവും ആരംഭിച്ചു.
നൂറണി ശാരദ അനക്സ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ അടുക്കളയിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഇത് വിതരണം ചെയ്യുന്നതിനായി അമ്പതോളം വൊളന്റിയര്‍മാരുമുണ്ട്. ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും ആവശ്യപ്രകാരവും ഭക്ഷണം എത്തിച്ചു നല്‍കും. വിവേകാനന്ദ സമാജം ട്രസ്റ്റിന്റെ പേരില്‍ സോഷ്യല്‍ വെല്‍ഫയര്‍ ഫണ്ട് രൂപീകരിച്ചാണ് നിലവില്‍ ഇത് പ്രവര്‍ത്തിക്കുന്നത്.
ജില്ലയില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ 8589998585, 9400168316 ഈ നമ്പറില്‍ വിളിച്ചാല്‍ മതി. വൊളന്റിയര്‍മാര്‍ എത്തിച്ചുനല്കുമെന്നും പ്രസിഡന്റ് എന്‍. നന്ദകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: