മോസ്‌കോ: എസ്-400 ട്രയംഫ് വ്യോമപ്രതിരോധ മിസൈല്‍ സംവിധനത്തിന്റെ ആദ്യ ബാച്ച് ഈ വര്‍ഷം ഒക്ടോബര്‍-ഡിംസബര്‍ കാലയളവില്‍ ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യയുടെ ഉടമസ്ഥതയിലുള്ള ആയുധ നിര്‍മാതാക്കളായ റോസോബൊറോണ്‍എക്‌സ്‌പോര്‍ട്ട് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘തീരുമാനിച്ചപോലെയാണ് എല്ലാം പോകുന്നത്. എസ്-400 വിമാന വിരുദ്ധ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ കൈമാറ്റം ഓക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും’.-റോസോബൊറോണ്‍എക്‌സ്‌പോര്‍ട്ട് സിഇഒ അലക്‌സാണ്ടര്‍ മിഖെയേവ് പറഞ്ഞു. ലോകത്തെ അതിനൂനത വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400.
400 കിലോമീറ്റര്‍ പരിധിയിലും 30 കിലോമീറ്റര്‍ ഉയരത്തിലുമുള്ള ലക്ഷ്യങ്ങളെ ഇതിന് തകര്‍ക്കാനാകും. 2018 ഒക്ടോബര്‍ അഞ്ചിന് ന്യൂദല്‍ഹിയില്‍ നടന്ന ഇരുരാജ്യങ്ങളുടെയും 19-ാമത് വാര്‍ഷിക ഉഭയകക്ഷി സമ്മേളനത്തിലാണ് അഞ്ച് ബില്യണ്‍ ഡോളറിന്റെ കരാര്‍ ഇന്ത്യ റഷ്യയുമായി ഒപ്പിട്ടത്. യുഎസ് എതിര്‍പ്പ് അവഗണിച്ചാണ് ഇത്തരത്തിലുള്ള അഞ്ച് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ക്ക് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
850 മില്യണ്‍ ഡോളര്‍ ഇന്ത്യ ഇതിനോടകം റഷ്യക്ക് നല്‍കിയിട്ടുണ്ട്. മുന്‍നിശ്ചയപ്രകാരം 2025-ഓടെ അഞ്ച് എസ്-400 ട്രയംഫ് വ്യോമപ്രതിരോധ മിസൈല്‍ സംവിധനങ്ങള്‍ ഇന്ത്യക്ക് കൈമാറുമെന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ റഷ്യ വ്യക്തമാക്കിയിരുന്നു. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ഈ മിസൈല്‍ സംവിധാനത്തിന് അഞ്ചാംതലമുറ യുദ്ധ വിമാനങ്ങള്‍ പോലും തകര്‍ക്കാന്‍ ശേഷിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: