ഋഷികേശ്: പ്രപഞ്ചത്തോട് അലിഞ്ഞുചേര്‍ന്ന് ജീവിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ലാല്‍ ബഹുഗുണ വൃക്ഷമിത്രം എന്നാണ്അറിയപ്പെട്ടിരുന്നത്. വനം, കുടിവെള്ളം, ഭൂമി എന്നിവയുടെ കാവല്‍ക്കാരനായ അദ്ദേഹം ഇവയുടെ സംരക്ഷണത്തിനു വേണ്ടി നടത്തിയ പോരാട്ടം ചരിത്രമാണ്.
പരിസ്ഥിതി പ്രവര്‍ത്തനത്തിന് 86ല്‍ ജംനലാല്‍ ബജാജ് അവാര്‍ഡ് നേടിയ അദ്ദേഹത്തെ 81ല്‍ പദ്മശ്രീയും 2009ല്‍ പദ്മവിഭൂഷണും നല്കി രാജ്യം ആദരിച്ചു. ഹിമാലയപര്‍വ്വതത്തിന്റെ സംരക്ഷണത്തിനുവേണ്ടി വര്‍ഷങ്ങളോളം അദ്ദേഹം പോരാടി. ഇതിന്റെ ഭാഗമായി അദ്ദേഹം 73ല്‍ ഹിമാലയ
ത്തിന്റെ താഴ്വാരങ്ങളില് ചിപ്കോ പ്രസ്ഥാനം തുടങ്ങി. മരങ്ങളെ പുല്കുകയെന്നാണ് ചിപ്കോ എന്ന വാക്കിന്റെ അര്‍ഥം.തെഹ്രി അണക്കെട്ടിനെതിരായ പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ഉത്തരാഖണ്ഡിലെ (മുന്‍പ് യുപി)
ഗഡ്വാളിലെ തെഹ്രിക്കടുത്ത് മറോദയില് 1927 ജനുവരി 9നാണ് ജനനം. പതിമൂന്നാം വയസില്‍ സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങി. ദേവ സുമന് എന്ന ദേശീയവാദിയായിരുന്നു ഗുരു. കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ മുറുകെ പി
ടിച്ച അദ്ദേഹം ഹിമാലയന്‍ മേഖലകളിലെ, പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വമ്പന്‍ പദ്ധതികളെയെല്ലാം ശക്തമായി എതിര്‍ത്തു. 81 മുതല്‍ 83വരെ ഹിമാലയന്‍ മേഖലകളിലൂടെ 5000 കിമി. നീളുന്ന മാര്‍ച്ച് സംഘടിപ്പിച്ചു.
ഇന്ത്യയുടെ പരിസ്ഥിതിയെപ്പറ്റി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 95ല്‍ തെഹ്രി ഡാമിനെതിരെ 45 ദിവസം നിരാഹാരം ഇരുന്നു. പദ്ധതിയുടെ പരിസ്ഥിതി ആഘാതം പഠിക്കാമെന്ന് പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഉറപ്പു നല്‍കിയതോടെയാണ് നിരാഹരം അവസാനിപ്പിച്ചത്. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാജ്ഘട്ടില്‍ 75 ദിവസം നിരാഹാരം അനുഷ്ഠിച്ചു. വലിയ തോതില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായ ഇന്ത്യയിലെ ആദ്യ പരിസ്ഥിതി പ്രക്ഷോഭമാണ് ചിപ്കോ നടത്തിയത്. ഭാര്യ വിമലക്കൊപ്പം ഡെഹ്റാഡൂണിലാണ് താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: