കൊച്ചി : കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഓക്സിജന്‍ രണ്ടാം വിഹിതവും കേരളത്തിലെത്തി. ശനിയാഴ്ച പുലര്‍ച്ചെയോടെ വല്ലാര്‍പാടത്താണ് ഓക്സിജന്‍ എക്സ്പ്സ് ട്രെയിന്‍ എത്തിയത്. 140 മെട്രിക് ടണ്‍ ഓക്സിജന്‍ റൂര്‍ക്കേലയില്‍ നിന്ന് എത്തിച്ചത്.
വിവിധ ജില്ലകളിലേക്ക് ഓക്സിജന്‍ അയയ്ക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. ഓക്സിജന്‍ വിവിധ ജില്ലകളിലേക്ക് മാറ്റുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
118 മെട്രിക് ടണ്‍ ഓക്സിജനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യ ട്രെയിന്‍ എത്തിയിരുന്നു. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍വ്വ് ഏപ്രില്‍ 24 മുതലാണ് രാജ്യത്ത് ഓക്സിജനുമായി തീവണ്ടികള്‍ ഓടിത്തുടങ്ങിയത്. ഈ ട്രെയിനുകള്‍ തടസ്സമില്ലാതെ വിവിധ സംസ്ഥാനങ്ങളിലേക്ക് ആവശ്യാടിസ്ഥാനത്തില്‍ എത്തിച്ച് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: