ന്യൂയോർക്ക്: ടൈംസ് സ്ക്വയറിനടുത്ത് ഇസ്രായേൽ അനുകൂലികളും പലസ്തീൻ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. വെടിമരുന്ന് പ്രയോഗത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മാൻഹട്ടനിലെ തെരുവുകൾ അക്രമഭീതിയിലായതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
47- സ്ട്രീറ്റിലെ ഡയമണ്ട് ഡിസ്ട്രിക്ടിൽ പലസ്തീൻ പതാകകളുണ്ടായിരുന്ന പിക്കപ്പ് ട്രക്കിൽ നിന്നാണ് വെടിമരുന്ന് പ്രയോഗം തുടങ്ങിയതെന്ന് റിപ്പോർട്ടുണ്ട്. 55 വയസുള്ള ഒരു സ്ത്രീക്ക് പൊള്ളലേറ്റു. സംഘർഷം പരിധി കടക്കുന്നതിനിടയിൽ, ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥർ ഇടപ്പെട്ട് ഇരു വിഭാഗക്കാരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെ കൂടുതൽ പേർക്ക് പരിക്കേറ്റു.
കുറഞ്ഞത് 19 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 60 സെക്കൻഡ് സ്മോക്ക് ജനറേറ്ററാണ് പ്രക്ഷോഭകർ പ്രയോഗിച്ചതെന്നാണ് ബോംബ് സ്ക്വാഡ് അറിയിച്ചത്. പോലീസുകാർക്ക് നേരെ പ്രതിഷേധക്കാർ വാട്ടർ ബോട്ടിലുകളും മറ്റും വലിച്ചെറിഞ്ഞു. പ്രകടനക്കാരെ ഒഴിപ്പിച്ച് രംഗം ശാന്തമാക്കാൻ രാത്രി 7:30- ഓടെയാണ് സാധിച്ചതെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: