മലപ്പുറം: കേരളം ലോക്ക്ഡൗണില്‍ പലപ്പോഴും പോലീസിനെതിരേ പരാതി ഉയരുമ്പോഴും ചിലയിടങ്ങളില്‍ നിന്ന് കേള്‍ക്കുന്നതും കാക്കിയുടെ നന്മയുടേയം സഹായത്തിന്റേയും കഥകള്‍. പെരിന്തല്‍മണ്ണയില്‍ ട്രിപ്പിള്‍ ലോക്ഡൗണിനിടയില് പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കിയിരിക്കുകയാണ് പോലീസ്.
പ്രസവാനന്തരം അമിത രക്തസ്രാവം കൂടിയ സഹോദരിക്ക് എത്രയും വേഗം രക്തം നല്‍കണമെന്നും അതിനാല്‍ ആശുപത്രിയില്‍ എത്തണമെന്നും യുവാവ് പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ പോലീസ് ഒടുവില്‍ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കികൊടുത്തു. മലപ്പുറം പാണ്ടിക്കാട് എസ്ച്ചഒ അമൃതരംഗന് ആണ് കൃത്യമായി ഇടപെടലില്‍ യുവാവിന് സഹായം നല്‍കിയത്. നേരത്തേ, കളമശേരി എസ്ഐ ആയിരിക്കെ ഫോണില്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് തക്ക മറുപടി നല്കി വൈറലായി പോലീസ് ഉദ്യോഗസ്ഥനാണ അമൃതരംഗന്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-സഹോദരിയുടെ_ചികിത്സാ ആവശ്യാര്‍ത്ഥം ട്രിപ്പിള്‍ ലോക്ഡൗണിനിടയില് പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കി പോലീസ്. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് പരിഭ്രാന്തനായി ഇരുചക്രം ഓടിച്ചുവന്ന യുവാവിനെ തടഞ്ഞു നിര്‍ത്തിയ പോലീസിനോട് പ്രസവാനന്തരം രക്തസ്രാവം കൂടിയ സഹോദരിക്ക് എത്രയും വേഗം എത്തിക്കണമെന്ന് അറിയിച്ചു. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ മലപ്പുറം പാണ്ടിക്കാട് എസ്ച്ചഒ അമൃതരംഗന് സര് യുവാവിനെയും കൂട്ടി തന്റെ ഔദ്യോഗിക വാഹനത്തില്‍ പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി അതിവേഗം ആശുപത്രിയില്‍ എത്തിച്ചു നല്കി ഈ പോലീസ് ഉദ്യോഗസ്ഥന് കൊടുക്കാം ബിഗ് സല്യൂട്ട്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: