ആലപ്പുഴ: കോവിഡ് വ്യാപനത്തോത്് ഉയര്‍ന്നിരിക്കെ ജില്ലയിലെ അഞ്ചു പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിനു മുകളില്‍. മേയ് 13 മുതല്‍ 19 വരെയുള്ള ശരാശരി കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത് പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലാണ്- 50.82 ശതമാനം. അരൂര്‍ (43.10 ശതമാനം), പുലിയൂര് (42.40), തുറവൂര്‍ (42.38), ആറാട്ടുപുഴ (41.79), തിരുവന്‍വണ്ടൂര്‍ (40.71) എന്നീ പഞ്ചായത്തുകളില്‍ 40 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
വീയപുരം (38.23), പുറക്കാട് (38.31), കടക്കരപ്പള്ളി (37.68), എഴുപുന്ന (37.02), ചേന്നം പള്ളിപ്പുറം (35.75), പാണാവള്ളി (35.42) എന്നീ ആറു പഞ്ചായത്തുകളില്‍ 35 ശതമാനത്തിനു മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. മണ്ണഞ്ചേരി, കാര്‍ത്തികപ്പള്ളി, കോടംതുരുത്, കുത്തിയതോട്, മാരാരിക്കുളം വടക്ക്, പത്തിയൂര്‍, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി, വെണ്മണി എന്നീ ഒന്‍പത് പഞ്ചായത്തുകളില്‍ 30നു മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.
ജില്ലയിലെ 11 പഞ്ചായത്തുകളൊഴികെ മറ്റു പഞ്ചായത്തുകളില്‍ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിലാണ്. ഏറ്റവും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാമങ്കരി ഗ്രാമപഞ്ചായത്തിലാണ്-14.70.
നഗരസഭകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്ന്നുനില്ക്കുന്നത് കായംകുളത്താണ്- 28.88 ശതമാനം. ഹരിപ്പാട് (26.54 ശതമാനം), ആലപ്പുഴ (26.50), മാവേലിക്കര (24.36), ചേര്‍ത്തല (23.92), ചെങ്ങന്നൂര്‍ (21.09) എന്നിങ്ങനെയാണ് നഗരസഭകളിലെ പോസിറ്റിവിറ്റി നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: