ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിലെ സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും എടുത്തുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്ത്യന്‍ വകഭേദത്തിന് കൊറോണ വൈറസിന്റെ B.1.617 വകഭേദവുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും നോട്ടീസ് നല്‍കിയത്. കോവിഡ് -19 ന്റെ ഇന്ത്യന്‍ വകഭേദം എന്നു സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും നീക്കംചെയ്യാന്‍ ഐടി മന്ത്രാലയവും കമ്പനികളോട് ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടന അതിന്റെ റിപ്പോര്‍ട്ടുകളിലൊന്നും കൊറോണ വൈറസിന്റെ B.1.617 വേരിയന്റുമായി ‘ഇന്ത്യന്‍ വേരിയന്റ്’ എന്ന പദം ബന്ധപ്പെടുത്തിയിട്ടില്ല- നോട്ടീസില്‍ പറയുന്നു. ഇന്ത്യന്‍ വേരിയന്റിനെ” കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തെറ്റായ ആശയവിനിമയം പ്രചരിപ്പിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായയെ വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
കൊറോണ വൈറസിന്റെ ‘ഇന്ത്യന്‍ വേരിയന്റ്’ പേരിടുന്നതോ പരാമര്ശിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ എല്ലാ ഉള്ളടക്കവും ഉടനടി അവരുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കംചെയ്യാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐടി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കു മുന്നേ തന്നെ കോവിഡ് -19 ന്റെ b.1.617 വേരിയന്റ് യുഎസിലും ഡെന്മാര്ക്കിലും കണ്ടെത്തിയിരുന്നു. അതേസമയം, ആയിരക്കണക്കിന് പോസ്റ്റുകള്‍ ഉള്ളതിനാല്‍ അത്തരം ഉള്ളടക്കം നീക്കംചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ഒരു സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവ് പറഞ്ഞു, ”അത്തരം നീക്കം കീവേഡ് അടിസ്ഥാനമാക്കിയുള്ള സെന്‍സര്‍ഷിപ്പിന് ഇടയാക്കുമെന്നാണ് വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: