ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,54,288 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ 30,27,325 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 4142 പേര്‍ രോഗബാധിതരായി മരിച്ചു. കോവിഡ് രോഗമുക്തി നിരക്കിലും വര്‍ധനവുണ്ട്. 87.25 ശതമാനമാണ് ഇത്.
അതിനിടെ കര്‍ണ്ണാടകയിലെ ലോക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി. രോഗവ്യാപന നിരക്ക് കുറയ്‌ക്കുന്നതിനായാണ് ഇത്. നഗര ചേരികളിലും ഗ്രമ പ്രദേശങ്ങളിലും കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിദഗ്ധ സമിതി നിര്‍ദ്ദേശ പ്രകാരമാണ് യെദ്ദിയൂരപ്പ സര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: